നമ്പി നാരായണന്റെ ജീവിതകഥയുമായി മാധവന്‍! റോക്കറ്ററി ദ നമ്പി ഇഫക്ട് ഒരുങ്ങുന്നു! ടീസര്‍ ഉടന്‍!!

By Prashant V R

Recommended Video

നമ്പി നാരായണന്റെ ജീവിതകഥയുമായി മാധവന്‍! | Filmibeat Malayalam

ബഹിരാകാശ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു. നടന്‍ മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണനായി വേഷമിടുന്നത്. ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഐഎസ്ആര്‍ഒ ചാരക്കേസ് പ്രമേയമാക്കികൊണ്ടാണ് ഒരുക്കുന്നത്. ചിത്രത്തിന് റോക്കറ്ററി ദ നമ്പി ഇഫക്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.

നടന്‍ മാധവന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സോഷ്യല്‍ മീഡിയ വഴി നടത്തിയിരുന്നത്. ഒക്ടോബര്‍ 31നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് മാധവന്‍ എത്തുന്നത്. റെഡി ടു ഫയര്‍ ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ ഐഎസ് ആര്‍ഒ സ്‌പൈ കേസ് എന്ന നമ്പി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

madhavan-nambi narayanan

ചിത്രത്തില്‍ 27 വയസുമുതല്‍ 75 വയസുവരെയുളള കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. നമ്പി നാരായണന്റെ സംഭവബഹുലമായ ജീവിതകഥയാണ് അണിയറ പ്രവര്‍ത്തകര്‍ വെള്ളിത്തിരയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. ചാരക്കേസില്‍ പ്രതിയായി മുദ്രകുത്തപ്പെട്ട നമ്പി നാരായണന് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ശേഷമായിരുന്നു നീതി ലഭിച്ചിരുന്നത്. ഹിന്ദി,ഇംഗ്ലീഷ്,തമിഴ് ഭാഷകളിലായിട്ടാണ് ചിത്രമൊരുങ്ങുന്നത്. അതേസമയം ചിത്രത്തിന് പിന്തുണയുമായി നടന്‍ സൂര്യ രംഗത്തെത്തിയിരുന്നു. മാധവന്റെ ട്വീറ്റിന് താഴെയായിട്ടായിരുന്നു സൂര്യ എത്തിയിരുന്നത്. സഹോദരാ ഈ സ്വപ്‌നത്തിന്റെ ഭാഗമാകാന്‍ ഞാനാഗ്രഹിക്കുന്നു എന്നായിരുന്നു സൂര്യ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X