»   » ഞാനൊരു ലെജന്റല്ല, ഇപ്പോഴും കഷ്ടപ്പെടുന്ന നടന്‍; മാധവന്‍

ഞാനൊരു ലെജന്റല്ല, ഇപ്പോഴും കഷ്ടപ്പെടുന്ന നടന്‍; മാധവന്‍

Written By:
Subscribe to Filmibeat Malayalam

20 വര്‍ഷമായി മാധവന്‍ സിനിമാ ലോകത്ത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുതി സുട്ര് എന്ന ചിത്രത്തിലൂടെ മടങ്ങിവന്നു. ബോളിവുഡും കോളിവുഡും എന്തിന് മലയാളികള്‍ പോലും കാത്തിരുന്നു മടങ്ങിവരവായിരുന്നു അത്.

താനൊരു ലെജന്റാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ മാധവന്‍ അത് അംഗീകരിയ്ക്കില്ല. താനിപ്പോഴും കഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന നടനാണെന്നാണ് മാധവന്‍ പറയുന്നത്.

 madhavan

കഴിഞ്ഞ ദിവസം മാധവന്റെയും ഭാര്യ സരിതയുടെയും 17 ആം വിവാഹ വാര്‍ഷികമായിരുന്നു. പലരും ആശംസകളുമായി ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ എത്തി. അതിലൊരു ആരാധകന്‍ പറഞ്ഞു, 'ഇന്ന് എന്റെ വിവാഹ വാര്‍ഷികമാണ്. താങ്കളെ പോലൊരു ലെജന്റിനൊപ്പം എന്റെയും വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്' എന്ന്.

ഈ ട്വിറ്റിന് മറുപടിയായാണ് മാധവന്‍ താനൊരു ലജന്റല്ല, ഇപ്പോഴും കഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന നടനാണെന്ന് പറഞ്ഞത്. ഭാര്യയ്‌ക്കൊപ്പം ഹിമാലയത്തിലാണ് മാധവന്‍ 17 ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

-
-
-
-
-
-
-
-
-
-
-
English summary
Madhavan Says He Is Still A Struggling Actor!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam