വിക്രം വേദ ജോഡികള്‍ വീണ്ടും! മാധവനും ശ്രദ്ധ ശ്രീനാഥുമൊന്നിക്കുന്ന പുതിയ ചിത്രം വരുന്നു!!
പുഷ്‌കര്‍-ഗായത്രി ദമ്പതിമാരുടെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിക്രം വേദ. മാധവനും വിജയ് സേതുപതിയും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഒരു ഗ്യാങ്ങ്സ്റ്ററും പോലീസ് ഓഫീസറും നേര്‍ക്കുനേര്‍ വരുന്ന കഥ പറഞ്ഞ ചിത്രമായിരുന്നു വിക്രംവേദ.
മല്‍സരിച്ചുളള അഭിനയമായിരുന്നു വിജയ് സേതുപതിയും മാധവനും ചിത്രത്തില്‍ കാഴ്ചവെച്ചിരുന്നത്. ഇരുതാരങ്ങളുടെയും കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായാണ് വിക്രംവേദ അറിയപ്പെടുന്നത്. വേറിട്ടൊരു കഥയും ട്രീറ്റ്‌മെന്റുമാണ് ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നത്.

ശ്രദ്ധാ ശ്രീനാഥായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. ചിത്രത്തില്‍ മാധവന്റെ ഭാര്യാ വേഷത്തിലായിരുന്നു ശ്രദ്ധ എത്തിയിരുന്നത്. വിക്രംവേദയിലെ ഇരുവരുടെയും കെമിസ്ട്രിക്ക് നിരവധി പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. വിക്രം വേദയ്ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മാര. നവാഗതനായ കല്‍ക്കിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക്ക് ചിത്രമായാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കുന്നത്.
അതേസമയം ഷാരൂഖ് ഖാനൊപ്പമുളള സീറോ എന്ന ചിത്രമാണ് മാധവന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലാണ് മാധവന്‍ എത്തുന്നത്. സീറോയ്ക്കു പുറമെ ത്രീ ഇഡിയറ്റസിന്റെ രണ്ടാം ഭാഗവും മാധവന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ്. ഇതു കൂടാതെ ഒരു തെലുങ്ക് ചിത്രത്തിലും മാധവന്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











