നമ്പി നാരായണന് അഭിനന്ദനവുമായി സൂര്യയും മാഡിയും!! കോടതി വിധിയും മാധവനും തമ്മിൽ ഒരു ബന്ധമുണ്ട്....

നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാധവനാണ്

ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരായണന് അനുകൂലമായി വിധി വന്നതിൽ സന്തോഷമറിയിച്ച് സൂര്യയും മാധവനും. മാധവിന്റെ ട്വിറ്റ് റീ ട്വിറ്റ് ചെയ്തുകൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം. അവസാനം കുറ്റവിമുക്തനായി ഇനിയൊരു പുതിയ തുടക്കം എന്നായിരുന്നു മധവന്റെ ട്വിറ്റ്. വിധിക്കായി കാത്തിരിക്കുകയായിരുന്നു എന്നാണ് സൂര്യ പ്രതികരിച്ചത്.

suraya -madhavan

നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാധവനാണ്. 27 വയസു മുതൽ 75 വയസുവരെയുള്ള കാലഘട്ടമാണ് സിനിമ ആകുന്നത്. ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ 24 വർഷമായി തുടരുന്ന നിയമയുദ്ധത്തിനൊടുവിലായിരുന്നു നമ്പി നാരായണന് അനുകൂലമായി വിധി വരുന്നത്. കൂടാതെ അദ്ദേഹത്തിന് നഷ്ട പരിഹാരമായി അര കോടി നൽകണമെന്നും സുപ്രീം കോടതി വിധിച്ചു. കേസിൽ നമ്പി നാരായണനെ അനാവശ്യമായി വലിച്ചിടുകയായിരുന്നു എന്നും കോടതി കണ്ടെത്തി.1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് വ്യാജമാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X