ദുല്‍ഖര്‍ സല്‍മാന് നന്ദി പറഞ്ഞ് മാധവന്‍, നടന്‌റെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ദുല്‍ഖര്‍ സല്‍മാന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളില്‍ ഒന്നാണ് ചാര്‍ലി. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിന് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടന് ലഭിച്ചിരുന്നു. ചാര്‍ലിയായുളള ദുല്‍ഖറിന്റെ പ്രകടനത്തിന് അന്ന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. മലയാളികള്‍ക്കൊപ്പം മറ്റുഭാഷക്കാരും ചിത്രത്തെ ഏറ്റെടുത്തിരുന്നു. അതേസമയം ചാര്‍ലിയുടെ തമിഴ് റീമേക്കായ മാര റിലീസിനുളള തയ്യാറെടുപ്പുകളിലാണ്.

മാധവന്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥും ശിവദയുമാണ് നായികമാര്‍. ആമസോണ്‍ പ്രൈം വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. മാരയുടെതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നവാഗതനായ ദിലീപ് കുമാറാണ് മാര സംവിധാനം ചെയ്തിരിക്കുന്നത്. ചാര്‍ലിയില്‍ നിന്നും ചെറിയ ചില മാറ്റങ്ങളോടെയാണ് മാരയും പ്രേക്ഷകരിലേക്ക് എത്തുന്നത്.
അതേസമയം മാരയില്‍ വോയിസ് ഓവര്‍ നല്‍കിയതിന് ദുല്‍ഖര്‍ സല്‍മാന് നന്ദി പറഞ്ഞ് മാധവന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ആരാധകരുടെ കുഞ്ഞിക്കയ്ക്ക് നന്ദി പറഞ്ഞ് മാധവന്‍ എത്തിയത്. "മനോഹരമായി വോയിസ് ഓവര്‍ സമ്മാനിച്ചതിന് നന്ദി സഹോദരാ. എന്നെങ്കിലും ഇതുപോലെ നിനക്ക് തിരിച്ച് ഉപകാരം തിരിച്ചു നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. നന്ദി ദുല്‍ഖര്‍ എന്നാണ് വീഡിയോ സന്ദേശത്തില്‍ മാധവന്‍ പറഞ്ഞത്. ജനുവരി ഏട്ടിനാണ് മാര ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്.
ജിബ്രാന്‍ സംഗീതമൊരുക്കിയ ചിത്രത്തിന് ഭൂവന്‍ ശ്രീനിവാസന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. 2015ലായിരുന്നു ദുല്‍ഖറിന്റെ ചാര്‍ലി റിലീസ് ചെയ്തത്. മികച്ച നടനടക്കം ഏട്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് സിനിമ നേടിയത്. ദുല്‍ഖറിനൊപ്പം നെടുമുടി വേണു, പാര്‍വതി, അപര്‍ണ ഗോപിനാഥ്, ചെമ്പന്‍ വിനോദ്, കല്‍പ്പന, സൗബിന്‍ ഷാഹിര്‍, നീരജ് മാധവ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഉണ്ണിആറും മാര്‍ട്ടിന്‍ പ്രകാട്ടും ചേര്‍ന്നാണ് ചാര്‍ലിയുടെ തിരക്കഥ എഴുതിയത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു.
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications