ഒടുവിൽ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തു!! മദേഴ്സ് ഡേയിൽ അമ്മയ്ക്കൊരു സമ്മാനവുമായി താരം..
മാത്യദിനം ഗംഭീരമായി ആഘോഷിക്കുകയാണ് താരങ്ങൾ . അമ്മയോടൊപ്പമുളള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ഇവർ ആശംസ നേർന്നിരിക്കുന്നത്. എന്നാൽ മാത്യദിനത്തിൽ അമ്മയ്ക്ക് ഒരു സമ്മാനമായി നടൻ മാധവൻ രംഗത്തെത്തിയിരിക്കുകയാണ്. അമ്മ എപ്പോഴും എന്നോട് പറയാറുളള ആഗ്രഹം നിറവേറ്റുകയാണ് എന്ന് അടിക്കുറിപ്പോടെ ക്ലീൻ ഷേവ് ചിത്രം പങ്കുവെച്ചു കൊണ്ടാണ് മദേഴ്സ് ഡേ ആശംസ നേർന്നിരിക്കുന്നത്. മാധവന്റെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

മാത്യദിന ആശംസകൾ അമ്മ... തന്നോട് എപ്പോഴും ആവശ്യപ്പെടാറുള്ള ആ കാര്യം ഞാൻ ചെയ്തു. രണ്ട് വർഷത്തിനു ശേഷം ഷേവ് ചെയ്തു. ചെറുപ്പക്കാരനായ നമ്പി നാരായണൻ ഫ്രാൻസിലേയ്കക് പോയി അവിടെ വിജയം വരിക്കാൻ റെഡി ആകുന്നു- മാധവൻ കുറിച്ചു.
ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവിതം വെളളിത്തിരയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് മാധവൻ. നമ്പിയാകാൻ വേണ്ടി കഴിഞ്ഞ രണ്ട് വർഷമായി താടിയും മുടിയും നീട്ടി വളർത്തുകയായിരുന്നു. ഇപ്പോൾ താടിയും മുടിയും വടിച്ചതും ഈ ചിത്രത്തിനു വേണ്ടിയാണത്രേ. നമ്പിയുടെ ചെറുപ്പക്കാലം ചിത്രീകരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ക്ലീൻ ഷേവ് ചെയ്തിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ.


Click it and Unblock the Notifications











