നടന്‍ മാധവന്‍ ആശുപത്രിയില്‍! തോളിന് പരിക്ക്, ശസ്ത്രക്രിയക്ക് ശേഷം താരം ഇങ്ങനെ പറഞ്ഞു...
തെന്നിന്ത്യൻ താരം മാധവൻ ആശുപത്രിയിൽ.
തെന്നിന്ത്യൻ താരം മാധവൻ ആശുപത്രിയിൽ. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം താരം സുഖംപ്രാപിച്ചു വരുകയാണ്. താരം തന്നെയാണ് ആശുപത്രി കിടിക്കയിലുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് മാധവൻ വിവരം ആരാധകരെ അറിയിച്ചത്. വലത്തേ തോളിൽ നടത്തി ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. താൻ ആശുപത്രിയിൽ ആണെന്നുള്ള വിവരം താരം തന്നെയാണ് തന്റെ ആരാധകരെ അറിയിച്ചത്. വലതു തോളിലെ പരിക്കു മാറിയെന്നും. വേഗം തന്നെ തിരിച്ചു വരുമെന്നും താരം കൂട്ടിച്ചേർത്തു.
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം മാധവൻ ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. അണിയറയിൽ താരത്തിന്റേതായ ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. ഗൗഗം മേനോൻ സംവിധാനം ചെയ്യുന്ന വിണ്ണെ താണ്ടി വരുവായ രണ്ടാ ഭാഗത്തിൽ ചിമ്പുവിനു പകരം മാധവൻ എത്തുമെന്നുള്ള വാർത്ത പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications











