Related Articles
വാണി വിശ്വനാഥിനെ സിനിമ കൈവിട്ടോ? പുതിയ തീരുമാനത്തിന് പിന്നില്‍?
വാണി വിശ്വനാഥ് സിനിമയിലേക്ക് ഇല്ല! പക്ഷെ നടി റോജയെ തോല്‍പ്പിക്കാന്‍ ആന്ധ്രയിലേക്ക പോവുകയാണ്!
സിനിമയില്‍ നിന്ന് വിട്ടു നില്ക്കാന് കാരണം മാധു പറയുന്നു, ഒന്നും ചെയ്യാനില്ല എന്നത് തന്നെ!!
'റോജ' സുന്ദരി മധു ഇനി ടെലിവിഷന്‍ സീരിയലിലും! അഭിനയിക്കാനൊരുങ്ങുന്നത് ബാഹുബലിയില്‍!!
മണിരത്നത്തിന്റെ പുതിയ സിനിമയില്‍ നായികാ നായകന്മാരായി ആഷും രാംചരണും !!
അന്ന് മീനയ്ക്ക് മുടി കെട്ടിക്കൊടുത്തത് റോജയാണ്!
അസിന്റെ അമ്മയായി റോജ തിരിച്ചെത്തുന്നു
റോജയുടെ അശ്ലീല വീഡിയോ പ്രചരിയ്ക്കുന്നു
ആദ്യ പരസ്യത്തില്‍ നിന്നും മധുവിന് ലഭിച്ച പ്രതിഫലം.. വലിച്ചും വലിപ്പിച്ചും തീര്‍ത്തുവെന്ന് താരം!
കറുത്തമ്മയുടെ പരീക്കുട്ടിയ്ക്ക് ഇന്ന് പിറന്നാള്‍ മധുരം! മോഹന്‍ലാലിന്‍റെ ആശംസകള്‍ ഇങ്ങനെ!!!
ഇക്കാര്യത്തില്‍ നസ്രിയയ്ക്കും എനിക്കും ഒരേ ഇഷ്ടമാണ്, ഫഹദിനെക്കുറിച്ച് ഫര്ഹാന് പറയുന്നു !!
പ്രേമലേഖനവുമായി ഫര്ഹാന് ഫാസിലും സന അല്‍ത്താഫും തിയേറ്ററുകള്‍ കീഴടക്കാനെത്തുന്നു !
ന്യൂജനറേഷനൊക്കെ ഞെട്ടിപ്പോകും ഇത് കേട്ടാല്‍, എെവി ശശിയുടെ സിനിമാ പ്രചാരണം !!

തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഏറെ സുപരിചിതയായ നായികയാണ് മധു. റോജ എന്ന ഒരൊറ്റ ചിത്രത്തെക്കുറിച്ച് ഓര്‍ത്താല്‍ മതി ഈ അഭിനേത്രിയാരാണെന്ന് മനസ്സിലാവാന്‍. ഒറ്റയാള്‍ പട്ടാളം, നീലഗിരി, എന്നോടിഷ്ടം കൂടാമോ, യോദ്ധ തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. തമിഴിലും ബോളിവുഡിലും തെലുങ്കിലുമായി സജീവമായിരുന്നു താരം.
പരീക്ഷയ്ക്ക് പോലും ഇങ്ങനെ പഠിച്ചിട്ടില്ലെന്ന് ദുല്‍ഖര്‍, കുഞ്ഞിക്കയുടെ ആത്മാര്‍ത്ഥതയ്ക്ക് കൈയ്യടി!
നീണ്ട ഇടവേളയ്ക്ക് ശേഷം സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമാ ജീവിതത്തിനിടയിലെ മോശം അനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം. താരത്തിന്റെ വെളിപ്പെടുത്തലില്‍ ആരാധകരും ആകെ ഞെട്ടിയിരിക്കുകയാണ്.
Mamankam: മാമാങ്കത്തില്‍ ഡ്യൂപ്പിനെ വേണ്ടെന്ന് മമ്മൂട്ടി, അങ്ങനെ ആ വിമര്‍ശനവും പാഴായി!
സിനിമയിലെ മോശം അനുഭവം
സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ നാളുകള്‍ മുതല്‍ തനിക്ക് ചില മോശം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടതായി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പല നായികമാരും അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി തുടരുന്ന മധുവിന്റെ വെളിപ്പെടുത്തലില്‍ ആരാധകര്‍ ആകെ ഞെട്ടിയിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ചതിന് ശേഷം സിനിമയില്‍ നിന്നും പുറത്താക്കിയതിനെക്കുറിച്ചായിരുന്നു താരം വെളിപ്പെടുത്തിയത്. അന്ന് കാരണമായി ചൂണ്ടിക്കാട്ടിയതൊന്നും സത്യമായിരുന്നില്ലെന്ന് പിന്നീട് അതേ സംവിധായകനെ ബോധ്യപ്പെടുത്തുവാനും തനിക്ക് കഴിഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നാം നാളില്‍ ഒഴിവാക്കി
കോളജ് പഠനകാലത്തിനിടയില്‍ തന്നെ നായികയാക്കാമെന്ന് പറഞ്ഞ് ഒരു സംവിധായകന്‍ അച്ഛനെ സമീപിച്ചിരുന്നു. പറഞ്ഞത് പോലെ തന്നെ നിമയുടെ ചിത്രീകരണവും തുടങ്ങിയിരുന്നു. എന്നാല്‍ ഷൂട്ടിങ്ങ് തുടങ്ങി മൂന്നാം നാള്‍ പിന്നിടുന്നതിനിടയില്‍ തന്നെ ആ സിനിമയില്‍ നിന്നും പറഞ്ഞുവിട്ടുവെന്നും താരം പറയുന്നു. ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു അത്. ആദ്യം തകര്‍ന്ന് പോയെങ്കിലും പിന്നീട് അതൊരു വാശിയായി മാറുകയായിരുന്നു. അയാല്‍ പറഞ്ഞ കാരണം ശരിയല്ലെന്ന് പിന്നീടുള്ള സിനിമാജീവിതത്തിലൂടെ താന്‍ തെളിയിച്ചുകൊടുത്തുവെന്നും താരം പറയുന്നു. തോറ്റ് പിന്‍മാറുന്നതിന് പകരം വാശിയോടെ പോരാടാനായിരുന്നു താന്‍ തീരുമാനിച്ചത്.
കാരണമായി പറഞ്ഞത്
തനിക്ക് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞായിരുന്നു ആ സംവിധായകന്‍ തന്നെ ഒഴിവാക്കിയത്. കരിയറിലെ തുടക്ക കാലത്തായിരുന്നു ഈ സംഭവം. അത്തരത്തില്‍ സിനിമയിലെ തുടക്കകാലത്ത് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് നിരവധി താരങ്ങളെ സംവിധായകര്‍ ഇറക്കിവിട്ടിട്ടുണ്ട്. അക്കൂട്ടത്തിലുള്ള പലരും ഇന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ തന്നെ തുടക്കകാലത്ത് ഇത്തരം തീക്ഷണ അനുഭവങ്ങളിലൂടെ കടന്നുപോയവര്‍ പിന്നീടുള്ള ജീവിതത്തില്‍ എവിടെയും പതറിയിട്ടില്ല. സിനിമയിലെ ഒഴിവാക്കലോ, തൊഴുത്ത് കുത്ത് പെരുമാറ്റമോ ഒന്നും ഇവരെ സംബന്ധിച്ച് ഒരു വിഷയമായിരുന്നില്ല. മധുവിന്റെ ജീവിതത്തിലും ഇത് തന്നെയാണ് സംഭവിച്ചത്.
കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല
ആ സംവിധായകന്റെ പറച്ചിലിനോട് യോജിക്കുവാനോ അതിന് മുന്നില്‍ കീഴടങ്ങാനോ താന്‍ തയ്യാറായിരുന്നില്ലെന്ന് താരം പറയുന്നു. അയാള്‍ക്ക് മുന്നില്‍ അഭിനയിച്ച് കഴിവ് തെളിയിക്കുക എന്ന ലക്ഷ്യവുമായാണ് താന്‍ പിന്നീട് ജീവിച്ചത്. ഡയറിയില്‍ എല്ലാ ദിവസവും കുറിച്ചത് ഇക്കാര്യമായിരുന്നു. ആക്ടിങ്ങ് സ്‌കൂളില്‍ ചേര്‍ന്ന് അഭിനയം പഠിക്കാനും തുടങ്ങി. അതിന് ശേഷമാണ് അഴകന്‍, ഫൂല്‍ ഓര്‍ കാന്റെ, റോജ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചത്. അഴകന്‍ എന്ന സിനിമയിലെ സ്വപ്‌ന എന്ന കഥാപാത്രമായാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് മദഉവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അത്രയ്ക്ക് മികച്ച അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്.
ആ സംവിധായകനെ വീണ്ടും കണ്ടപ്പോള്‍
ഭാഷാഭേദമില്ലാതെ നിരവധി സിനിമകളില്‍ അഭിനയിച്ച് പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുന്നതിനിടയില്‍ ആ സംവിധായകനെ നിരവധി തവണ കണ്ടിരുന്നു. അയാളെ കണ്ടാല്‍ താന്‍ ഇപ്പോള്‍ ഹീറോയിനായത് കണ്ടോയെന്നൊക്കെ ചോദിക്കണമെന്നായിരുന്നു മുന്‍പ് മനസ്സില്‍ ഉറപ്പിച്ചിരുന്നത്. എന്നാല്‍ അടുത്ത് കണ്ടപ്പോള്‍ അത് വേണ്ടെന്ന് വെച്ചു. മിണ്ടാതിരിക്കുകയാണ് ചെയ്തത്. അതായിരുന്നു അനുയോജ്യമായ പ്രതികരണം. അന്ന് ആ സംവിധായകന്‍ അവഗണിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ ഈ നിലയില്‍ എത്തുമായിരുന്നില്ലെന്നും താരം പറയുന്നു.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.