തമിഴില്‍ വില്ലത്തിയായി മധുബാലയുടെ തിരിച്ചുവരവ്! അഗ്നിദേവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ
മണിരത്‌നത്തിന്റെ റോജയിലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ താരമാണ് മധുബാല. തന്റെ ഭര്‍ത്താവിന് വേണ്ടി പൊരുതുന്ന റോജയിലെ മധുബാലയുടെ കഥാപാത്രം സിനിമാ പ്രേമികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. റോജയ്ക്ക് ശേഷവും നടിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. ഒരിടവേളയ്ക്കു ശേഷം തമിഴിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് മധുബാല.
ഇത്തവണ വില്ലത്തിയായിട്ടാണ് നടി എത്തുന്നത്. ബോബി സിംഹ നായകനാവുന്ന അഗ്നിദേവ് എന്ന ചിത്രത്തിലൂടെയാണ് നടി എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ അരയ്ക്കു താഴോട്ടുതളര്‍ന്ന രാഷ്ട്രീയ നേതാവായിട്ടാണ് മധുബാല എത്തുന്നത്.

ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ബോബി സിംഹയുടെ അഗ്നിദേവന്‍. ട്രെയിലറില്‍ മധുബാല തന്നെയാണ് കൂടുതല്‍ തിളങ്ങിനില്‍ക്കുന്നത്. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇവര്‍ക്കൊപ്പം ഹാസ്യ താരം സതീഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വായ്മൂടി പേസവും എന്ന ചിത്രത്തിലായിരുന്നു മധുബാല ഒടുവില്‍ തമിഴില്‍ അഭിനയിച്ചിരുന്നത്. ചിത്രം തമിഴില്‍ സൂപ്പര്‍ഹിറ്റായെങ്കിലും മലയാളത്തില്‍ പരാജയപ്പെട്ടിരുന്നു. തമിഴിനൊപ്പം മലയാളം,ഹിന്ദി,തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മധുബാല സിനിമകള്‍ ചെയ്തിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറിനിന്ന നടി പീന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരുന്നത്.


Click it and Unblock the Notifications











