അരവിന്ദ് സാമിക്കൊപ്പം ആടിപ്പാടിയ റോജ എവിടെയായിരുന്നു? വില്ലത്തിയായി മധുബാലയെത്തുന്നു! കാണൂ!

മലയാളികളും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് റോജ. അരവിന്ദ് സാമിയും മധുബാലയും തകര്‍ത്തഭിനയിച്ച സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നായാണ് റോജയെ വിലയിരുത്താറുള്ളത്. ഒറ്റയാള്‍പ്പട്ടാളം, നീലഗിരി, എന്നോടിഷ്ടം കൂടാമോ, യോദ്ധ തുടങ്ങിയ മലയാള സിനിമകളിലും മധുബാല അഭിനയിച്ചിരുന്നു. ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമായിരുന്ന താരം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ്. തമിഴ് ചിത്രമായ അഗ്നിദേവിലൂടെയാണ് ആ വരവ്. സിനിമയുടെ ട്രെയിലര്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ബോബി സിംഹയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. രമ്യ നപ്പീശനും സതീഷും പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയാണിത്. മന്ത്രിയായ ശകുന്തളാ ദേവിയായാണ് മധുബാല എത്തുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി വില്ലത്തിയായാണ് ഇത്തവണത്തെ വരവ്. നായികയായി മാത്രമല്ല വില്ലത്തിയായും തനിക്ക് തിളങ്ങനാവുമെന്ന് താരം തെളിയിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തുന്ന താരങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മധുബാലയുടെ വരവിനെക്കുറിച്ചപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു.

ഒരേയൊരു റോജ

ഒരേയൊരു റോജ

മണിരത്‌നത്തിന്റെ പ്രണയ സിനിമകളെ എന്നും നെഞ്ചേറ്റാറുണ്ട് മലയാളികള്‍. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ മികച്ച സിനിമകളിലൊന്നായ റോജയിലൂടെയാണ് അരവിന്ദ് സാമിയും മധുബാലയും പ്രേക്ഷകരുടെ സ്വന്തമായി മാറിയത്. റോജയെന്ന വികൃതിപ്പെണ്ണും വിവാഹത്തിന് ശേഷമുള്ള മാറ്റങ്ങളും ഭര്‍ത്താവിനെ തിരിച്ച് പിടിക്കാനുള്ള പോരാട്ടവുമൊക്കെ നെഞ്ചിടിപ്പോടെ കണ്ടുനിന്നവര്‍ ഈ താരത്തേയും ഹൃദയത്തിലേറ്റിയിരുന്നു.

സിനിമയിലേക്കുള്ള തിരിച്ചുവരവ്

സിനിമയിലേക്കുള്ള തിരിച്ചുവരവ്

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നവരില്‍ പലരും പിന്നീട് അപ്രത്യക്ഷമാവാറുണ്ട്. അത്തരത്തിലൊരു മുങ്ങലായിരുന്നു മധുബാലയും. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് പിന്നീട് താരം തിരിച്ചെത്തിയത്. ദുല്‍ഖര്‍ സല്‍മാനും നസ്രിയയും തകര്‍ത്തഭിനയിച്ച സിനിമയിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്.

മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞു

മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞു

സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞും താരം നേരത്തെ എത്തിയിരുന്നു. കോളേജില്‍ പഠിക്കുന്നതിനിടയില്‍ തന്നെ നായികയാക്കാമെന്ന് പറഞ്ഞ് ഒരാള്‍ സമീപിച്ചിരുന്നുവെന്നും ആ സിനിമയുടെ ചിത്രീകരണം തുടങ്ങി മൂന്നാം നാള്‍ അവര്‍ തന്നെ ഇറക്കിവിടുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. വല്ലാതെ വേദനിപ്പിച്ചിരുന്നു ആ സംഭവം. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ അപമാനിച്ചത്. തോറ്റ് പിന്‍മാറാതെ ജീവിച്ച് കാണിക്കുകയായിരുന്നും താന്‍ പിന്നീടെന്നും താരം പറഞ്ഞിരുന്നു.

വാശിയായിരുന്നു പിന്നീട്

വാശിയായിരുന്നു പിന്നീട്

കരിയറിലെ തുടക്കകാലത്തായിരുന്നു അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് മധുബാലയെ അവര്‍ ഇറക്കിവിട്ടത്. അത്തരത്തിലുള്ള ദുരനുഭവത്തിലൂടെ കടന്നുപോയവരെല്ലാം പിന്നീട് മികവ് തെലിയിച്ച് ശക്തമായി മുന്നേറിയിട്ടുണ്ട്. അതേ കാര്യം തന്നെയായിരുന്നു ഈ താരത്തിന്റെ കാര്യത്തിലും ആവര്‍ത്തിച്ചത്. ബോളിവുഡും തെന്നിന്ത്യയുമറിയുന്ന സൂപ്പര്‍ നായികയായി മാറുകയായിരുന്നു മധുബാല.

വില്ലത്തിയായുള്ള വരവ്

വില്ലത്തിയായുള്ള വരവ്

പതിവില്‍ നിന്നും വ്യത്യസ്തമായി വില്ലത്തിയായാണ് മധുബാല എത്തുന്നത്. മന്ത്രി കഥാപാത്രമയാണ് താരമെത്തുന്നത്. ഒരുകാലത്ത് നായികയായി തിളങ്ങിയ താരം വില്ലത്തിയാല്‍ അതുള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കാവുമോയെന്നറിയാനായി ഇനിയുമേറെ കാത്തിരിക്കണം. സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X