മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രം! തമിഴിലും തരംഗമാവാന്‍ മധുരരാജ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ ആദ്യ നൂറ് കോടി ലഭിച്ച വര്‍ഷമാണിത്. സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന മധുരരാജയിലൂടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ മധുരരാജ കേരളത്തിലും പുറത്തും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഇപ്പോഴിതാ മൊഴിമാറ്റം നടത്തി രാജ തമിഴിലേക്കും എത്തുകയാണ്.
തമിഴില്‍ റിലീസിനോട് അനുബന്ധിച്ച് ആദ്യലുക്ക് പോസ്റ്റര്‍ വന്നിരിക്കുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗം ഉള്‍പ്പെടുത്തി മമ്മൂട്ടിയും നടന്‍ ജയും ആണ് പോസ്റ്ററിലുള്ളത്. തമിഴില്‍ മാത്രമല്ല തെലുങ്കിലും മധുരരാജയുടെ റീമേക്ക് എത്തുന്നുണ്ട്. രാജ നരസിംഹ എന്ന പേരിലാണ് തെലുങ്കില്‍ ചിത്രമെത്തുന്നത്. ചൈനീസ്, മലേഷ്യന്‍ ഭാഷകളിലേക്ക് കൂടി മൊഴി മാറ്റുന്നതിനുള്ള അവകാശവും കൈമാറിയിരിക്കുകയാണ്.

വൈശാഖ് സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ എത്തിയത്. വൈശാഖ് തന്നെ സംവിധാനം ചെയ്യുമ്പോള്‍ ഉദയ്കൃഷ്ണയായിരുന്നു തിരക്കഥ. നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച ചിത്രം മലയാളത്തില്‍ നിന്ന് മാത്രമായി 80 കോടിയ്ക്ക് മുകളില്‍ നേടിയിരുന്നു. മറ്റ് ബിസിനസുകളില്‍ നിന്നുമായി നൂറ് കോടിയ്ക്ക് മുകളില്‍ ലഭിച്ചിരുന്നു.
Recommended Video
സിനിമയില്‍ നിന്നും വൈകാതെ ട്രെയിലര്‍ എത്തുന്ന കാര്യവും പോസ്റ്ററില്‍ സൂചിപ്പിച്ചിട്ടുണ്ട്. മധുരരാജയ്ക്ക് ശേഷം ഇതേ കാറ്റഗറിയില്‍ മറ്റൊരു ചിത്രം കൂടി വരുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മിനിസ്റ്റര്‍ രാജ എന്ന പേരിലായിരിക്കും ഈ ചിത്രമെത്തുന്നത്. അടുത്ത വര്‍ഷത്തോടെയയിരിക്കും മിനിസ്റ്റര്‍ രാജ ആരംഭിക്കുന്നത്.


Click it and Unblock the Notifications











