ക്രിക്കറ്റ് എനിക്കിനി ഒരിക്കലും പഴയത് പോലാകില്ല, എന്റെ ഹൃദയത്തിൽ സ്പർശിച്ചു, ധോണിയോട് മാധവൻ
എംഎസ് ധോണിയുടെ അന്താരാഷ്ട്ര കരിയറിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം ആരാധകർ ഞെട്ടലൊടെയാണ് ശ്രവിച്ചത്. നിറ കണ്ണുകളോടെയാണ് ആരാധകർ ഇത് കേട്ടത്. ഇന്ത്യൻ ടീമിന്റെ പ്രിയപ്പെട്ട ക്യാപ്റ്റനെ മിസ് ചെയ്യുമെന്നാണ് ആരാധകർ ഒന്നടങ്കം പറഞ്ഞത്. ധോണിയുടെ അപ്രതീക്ഷിത വിരമിക്കൽ സാധരണക്കാരെ മാത്രമല്ല സിനിമ താരങ്ങളേയും ഞെട്ടിച്ചിട്ടുണ്ട്. താരങ്ങളുടെ ഇടയിൽ തന്നെ കൈനിറയെ ആരാധകർ ധോണിക്കുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ മാധവന്റെ വാക്കുകളാണ്.

ഇൻസ്റ്റഗ്രാമിൽ ഒകരു സൗഹൃദ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു മാധവന്റെ ഹൃദയ സ്പർശിയായ വാക്കുകൾ. താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ധോണിയുടെ വിടവാങ്ങാൽ തന്റെ ഹൃദയത്തെ ഏറെ സ്പർശിച്ചുവെന്നാണ് മാധവൻ പറയുന്നത്. ബ്രോ.. നിങ്ങളെന്നും സ്റ്റൈലീഷും വിനയമുള്ളവനുമണ്. ഞാനെന്നും നിങ്ങളെ ആരാധിച്ചിരുന്നു. ഈ വിടവാങ്ങൾ ശൈലി എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. എത്ര ഉചിതമായ ഗാനമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. . ഞാൻ ഒരേസമയം കരയുകയും ചിരിക്കുകയുമായിരുന്നു. നിങ്ങളുടെ ജീവിതത്തിലെ അടുത്ത ഘട്ടത്തിന് ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
ഈ വർഷം ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നമ്മൾ നിർബന്ധിതരായി. എന്നാൽ ഇത് കനത്ത പ്രഹരമായി പോയി. ക്രിക്കറ്റ് എനിക്കിനിന ഒരിക്കലും പഴയത് പോലെയാകില്ല... മാധവൻ ധോണിക്കും സരേഷ് റെയ്നയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചു. ചിത്രത്തിൽ സാക്ഷി ധോണിയും നടി ശിൽപ ഷെട്ടിയുമുണ്ടായിരുന്നു. മാധവന്റെ ഹൃദയസ്പർശിയായ വാക്കുകൾ വൈറലായിരിക്കുകയാണ്.
ആഗസ്റ്റ് 15 ന് വൈകുന്നേരമാണ് അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. "നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക..... എന്നാണ് ധോണി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ധോണിയ്ക്ക് പിന്നാലെ സഹതാരം സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. "ധോണി, നിങ്ങളുടെ കൂടെ കളിക്കുന്നത് മനോഹരമായിരുന്നു. ഈ യാത്രയിൽ നിങ്ങളോടൊപ്പം ചേരുകയെന്ന മാർഗം ഞാൻ തിരഞ്ഞെടുക്കുന്നു, ഹൃദയം നിറഞ്ഞ അഭിമാനത്തോടെ. നന്ദി ഇന്ത്യ . ജയ് ഹിന്ദ്, "- റെയ്ന വിരമിക്കൽ പ്രഖ്യാപനമായി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു..
മാധവൻ ഇൻസ്റ്റഗ്രാം പോസ്റ്റ് വായിക്കാം


Click it and Unblock the Notifications











