ഇളയദളപതിയുടെ നായികയായി മഡോണ? സത്യാവസ്ഥ തേടി ആരാധകർ
തമിഴിൽ മാത്രമല്ല മലയാളത്തിലും കൈനിറയെ ആരാധകരുള്ള താരമാണ് വിജയ്. തമിഴ്നാട്ടിലെ പോലെ വിജയ് ചിത്രങ്ങ കേരളത്തിലും സൂപ്പർ ഹിറ്റാണ്. ഗംഭീര സ്വീകരണത്തോടെയാണ് വിജയ് ചിത്രങ്ങൾ കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിത മലയാളി പ്രേക്ഷകരുടെ പ്രിയ നായിക മഡോണ സെബാസ്റ്റ്യൻ വിജയ് യുടെ നായികയായി എത്തുന്നു. വിജയ്‍യും എ ആർ മുരുഗദോസും ഒന്നിക്കുന്ന വിജയ് 65 ൽ ആണ് ഇളയദളപതിയുടെ നായികയായി മഡോണ എത്തുന്നത്. എന്നാൽ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

എന്നാൽ നേരത്തെ തന്നെ മുരുകദോസ് വിജയ് ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. സൺ പിക്ചേഴ്സ് ആയിരിക്കും മുരുകദോസ് ചിത്രം നിർമിക്കുക. വിജയ് ചിത്രമായ മാസ്റ്ററിന്റെ റിലീസിന് ശേഷമായിരിക്കും ചിത്രം എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. തെന്നിന്ത്യ താരങ്ങളായ കാജൽ അഗർവാൾ, പൂജ ഹെഗ്ഡെ എന്നിവരുടെ പേരുകളാണ് ആദ്യം ഉയർന്നു കേട്ടത്. ഇതിനിടയിലാണ് ചിത്രത്തിലെ രണ്ട് നായികമാരിലൊരാളായി മഡോണ എത്തുന്നു എന്നുള്ള വാർത്ത എത്തുന്നത്. എന്നാൽ ഉടൻ തന്നെ ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരം വെളിവാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. എന്തായാലും ഈ വാർത്ത മഡോണ ആരാധകരെ സന്തോഷിപ്പിച്ചിട്ടുണ്ട്.
ജൂൺ 22 ന് വിജയുടെ പിറന്നാൾ. അന്നായിരിക്കും ചിത്രത്തിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടുക .തുപ്പാക്കി, കത്തി, സർക്കാർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയ്‍യും എ ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രമാണിത്. മലയാളത്തിൽ മാത്രമല്ല തമിഴിലും മഡോണ സജീവമാണ്. തമിഴിൽ കാതലും കടന്തു പോകും, കവൻ, ജുങ്കാ, പവർ പാണ്ടി, വാനം കൊട്ടട്ടും എന്നീ സിനിമകളിൽ മഡോണ സെബാസ്റ്റ്യൻ അഭിനയിച്ചിട്ടുണ്ട്. മണിരത്നം നിർമ്മിച്ച വാനം കൊട്ടട്ടും ആണ് മഡോണയുടെ അവസാന ചിത്രം. വിജയ് സോതുപതി ചിത്രമായ കാതലും കടന്തു പോഗും എന്ന ചിത്രത്തിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്കൂൾ അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. വിജയ് സേതുപതിയാണ് ഇളയദളപതിയുടെ വില്ലനായി എത്തുന്നത്. പുറത്തു വന്ന ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മാളവിക മോഹനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.


Click it and Unblock the Notifications











