»   » ടീസറൊക്കെ കലക്കി, റെക്കോര്‍ഡുമിട്ടു... പക്ഷെ റിലീസിന് ഇത്തിരി വിയര്‍ക്കും! മേര്‍സലിന് സ്റ്റേ...

ടീസറൊക്കെ കലക്കി, റെക്കോര്‍ഡുമിട്ടു... പക്ഷെ റിലീസിന് ഇത്തിരി വിയര്‍ക്കും! മേര്‍സലിന് സ്റ്റേ...

By: Karthi
Subscribe to Filmibeat Malayalam

വിജയ് ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ റിലീസ് ചെയ്ത മേര്‍സല്‍ എന്ന പുതിയ ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരില്‍ നിന്നും വന്‍വരവേല്‍പ്പാണ് ലഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് മേര്‍സല്‍ ടീസര്‍ നടത്തിയത്. നിലവിലുള്ള റിക്കോര്‍ഡുകള്‍ പലതും തകര്‍ത്തായിരുന്നു ഈ മുന്നേറ്റം.

അയാളുമായി പൊരുത്തപ്പെടാന്‍ കഴിയില്ല, ബന്ധം ഉപേക്ഷിച്ചു... വെളിപ്പെടുത്തലുമായി നിത്യ മേനോന്‍!

രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!

എന്നാല്‍ ദീപാലി റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന് കനത്ത തിരിച്ചടിയാണ് മദ്രാസ് ഹൈക്കോടതിയില്‍ നിന്നും നേരിട്ടിരിക്കുന്നത്. ചിത്രത്തിന് ഇടക്കാല സ്‌റ്റേയാണ് കോടതി വിധിച്ചിരിക്കുന്നത്.

മേര്‍സലിന് ഇടക്കാല സ്‌റ്റേ

ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്ത് ടീസര്‍ പുറത്ത് വന്ന് 24 മണിക്കൂറിനുള്ളിലാണ് ചിത്രം സ്റ്റേ ചെയ്തുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ 'മേര്‍സല്‍' എന്ന പേരില്‍ ചിത്രത്തിന്റെ പരസ്യം, വിതരണം, റിലീസ് എന്നിവ പാടില്ലെന്നാണ് കോടതി വിധി.

പേര് പാരയായി

ചിത്രത്തിന് മേര്‍സല്‍ എന്ന പേരിട്ടിരിക്കുന്നത് ആവശ്യമായ രജസ്‌ട്രേഷന്‍ ഒന്നും കൂടാതെയാണെന്ന് ചൂണ്ടിക്കാട്ടി എആര്‍ ഫിലിംസിന്റെ എ രാജേന്ദ്രന്‍ ഹര്‍ജി നല്‍കിയിരുന്നു. 2015ല്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്ത 'മേര്‍സല്‍ ആയിട്ടേന്‍' എന്ന പേരുമായി സാമ്യമുണ്ടെന്ന് കാണിച്ചായിരുന്നു ഹര്‍ജി.

മേര്‍സല്‍ ആയിട്ടേന്‍ അണിയറയില്‍ ഒരുങ്ങുന്നു

ഗ്രീന്‍ ആപ്പിള്‍ പിക്‌ച്ചേഴ്‌സിന്റെ മുഹമ്മദ് സാദിഖില്‍ നിന്നും ഈ ടൈറ്റില്‍ തങ്ങള്‍ സ്വന്തമാക്കിയതാണെന്ന് എആര്‍ ഫിലിംസ് അവകാശപ്പെടുന്നു. 2016ല്‍ ഇതേ പേരില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഒക്ടോബര്‍ മൂന്ന് വരെ

എആര്‍ ഫിലിസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് അനിത സുമന്ത് ആണ് ഒക്ടോബര്‍ മൂന്ന് വരെ ചിത്രത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 18ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസും മറ്റ് പ്രമോഷന്‍ പരിപാടികളും ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ട്രെന്‍ഡില്‍ ഒന്നാമതായി ടീസര്‍

സംവിധായകന്‍ ആറ്റ്‌ലിയുടെ ജന്മദിനമായ സെപ്തംബര്‍ 22ന് വൈകുന്നേരം ആറ് മണിക്ക് യൂടൂബില്‍ റിലീസ് ചെയ്ത മേര്‍സല്‍ ടീസര്‍ യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഒരു മിനിറ്റും പതിനഞ്ച് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസറില്‍ നിറഞ്ഞ് നില്‍ക്കുന്നത് വിജയ് ആണ്.

റെക്കോര്‍ഡ് കുതിപ്പ്

ടീസര്‍ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 10 മില്യണ്‍ ആളുകളാണ് ടീസര്‍ കണ്ടത്. 14 മില്യനിലധികം ആളുകള്‍ കണ്ട ടീസറിന് 769000 ലൈക്കുകളും 169000 ഡിസ്‌ലൈക്കുകളും ഇതിനോടകം ലഭിച്ചു. തമിഴ്‌നാട്ടിലെ മറ്റ് സൂപ്പര്‍ താര ചിത്രങ്ങളുടെ ടീസറിന് ലഭിക്കാത്ത സ്വീകര്യതയാണ് മേര്‍സല്‍ ടീസറിന് ലഭിക്കുന്നത്.

മൂന്ന് വേഷത്തില്‍ വിജയ്

തെരിക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിജയ് മൂന്ന് വേഷത്തിലാണ് എത്തുന്നത്. ആദ്യമായിട്ടാണ് വിജയ് ഒരു ചിത്രത്തില്‍ മൂന്ന് വേഷത്തിലെത്തുന്നത്. കാജല്‍ അഗര്‍വാള്‍, സാമന്ത, നിത്യ മേനോന്‍ എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

Vijay Fans Abuse$ Journalist For Criticising Vijay's Film Sura
English summary
The Madras High Court on Friday ordered an interim stay on Ilayathalapathy Vijay-starrer Mersal. The title for Vijay’s film was announced on June 22nd, 2017 and these legal cases by A.R.Films were filed recently.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam