പൊന്നിയിൽ സെൽവനും ഇന്ത്യൻ 2 വും കേരളത്തിൽ പ്രദർശനത്തിനെത്തില്ല, കാരണം കാപ്പാനും ദർബാറും?
Ponniyin Selvan ,Indian 2, പൊന്നിയിൽ സെൽവൻ, ഇന്ത്യൻ 2
Recommended Video
അന്യ ഭാഷ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് മലയാളത്തിൽ നിന്ന് ലഭിക്കുന്നത്. പ്രത്യേകിച്ചും കോളിവുഡ് ചിത്രങ്ങൾക്ക്. മലയാളത്തിലെ സൂപ്പർ സ്റ്റാർ ചിത്രങ്ങളെ പോലെ തന്നെ തമിഴ് ചിത്രങ്ങളുടെ റിലീസും കേരളത്തിൽ വൻ ആഘോഷമാക്കാറുണ്ട്. ഭാഷ വ്യത്യാസം നോക്കാതെ നല്ല ചിത്രങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളസിനിമ പ്രേക്ഷകർ.
തമിഴ് പ്രേക്ഷകരെ പോലെ തന്നെ പല കോളിവുഡ് ചിത്രങ്ങളും ഏറെ ആകാംക്ഷയൊടെ മലയാള സിനിമ പ്രേമികളും കാത്തിരിക്കുന്നത്. രജനി, കമൽ, വിജയ്, സൂര്യ, അജിത് തുടങ്ങിയ താരങ്ങൾക്ക് തമിഴ് നാട്ടിലെ പോലെ തന്നെ കേരളത്തിലും മികച്ച പ്രേക്ഷകരുണ്ട്. എന്നാൽ ചില ചിത്രങ്ങൾക്ക് പ്രതീക്ഷിച്ച വിജയം കേരളത്തിൽ നിന്ന് ലഭിക്കതെ പോകുന്നുണ്ട്. ഇപ്പോഴിത പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ ഹിറ്റ് ചിത്രങ്ങളായ, പെന്നിയിൻ സെൽവൻ, മാഫിയ, ഇന്ത്യൻ 2 എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനെത്തില്ല.

പ്രഖ്യാപനം മുതൽ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് വൻ താരനിറ അണിനിരക്കുന്ന മണിരത്നം ചിത്രമായ പൊന്നിയിൽ സെൽവൻ, കമൽഹാസൻ ചിത്രമായ ഇന്ത്യൻ 2 എന്നിവ. ഇപ്പോഴിത ഈ രണ്ട്ചിത്രങ്ങളും കേരളത്തിൽ പ്രദർശനത്തിനെത്തുകയില്ല. ഡിസ്ട്രിബ്രൂഷൻ അസോസിയേഷൻ പുറത്തിറക്കിയ കത്തിലാണ് ലൈക്ക പ്രോഡക്ഷൻസിന്റെ ബാനറിൽ പുറത്തിറക്കുന്ന ചിത്രങ്ങളൊന്നും കമിറ്റ് ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. പൊന്നിയിൽ സെൽവൻ, ഇന്ത്യൻ 2 കൂടാതെ ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രമാണ് മാഫിയ. ഈ ചിത്രവും കേരളത്തിൽ റിലീസിനെത്തില്ല.

ഈ അടുത്ത കാലത്ത് പുറത്ത് ഇറങ്ങിയ ലൈക്ക പ്രൊഡക്ഷൻ ഹൗസിന്റെ ചിത്രങ്ങളെല്ലാം കേരളത്തിൽ വൻ പരാജയമായിരുന്നു. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളായിട്ടു പോലും പ്രതീക്ഷിച്ച കളക്ഷൻ ചിത്രങ്ങൾക്ക് ലഭിച്ചിരുന്നില്ല. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ ഏറ്റവും ഒടുവിൽ കേരളത്തിൽ റിലീസിനെത്തിയ ചിത്രമായിരുന്നു രജനികാന്ത്- നയൻതാര കൂട്ട്കെട്ടിൽ പിറന്ന ദർബാർ. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ കേരളത്തിൽ നിന്ന് മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായിരുന്നില്ല.

തമിഴ് സിനിമ പ്രേക്ഷകർക്കൊപ്പം മലയാളി പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാൽ- സൂര്യ കൂട്ട്കെട്ടിൽ പുറത്തിറങ്ങിയ ചിത്രമായ കാപ്പാൻ. സൂപ്പർ ഹിറ്റ് ചിത്രമായ ജില്ലയ്ക്ക് ശേഷം മോഹൻലാലിന്റെ തമിഴ് ചിത്രമായിരുന്നു കാപ്പാൻ. ഏറെ പ്രതീക്ഷയോടെയായിരുന്നു ചിത്രം കേരളത്തിൽ എത്തിയത്. എന്നാൽ ചിത്രവും തിയേറ്ററുകളിൽ പരാജയമായിരുന്നു. രജനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രമായ 2.O പരാജയമായിരുന്നു.

തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം ചിത്രമായ പൊന്നിയിൽ സെൽവൻ. തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം മുതൽ ചിത്രത്തിനായി ആകാംക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്. കൂടാതെ മണിരത്നം ചിത്രങ്ങൾക്ക് മലയാളത്തിൽ മികച്ച പ്രേക്ഷകരുമുണ്ട്.


Click it and Unblock the Notifications











