»   » ജീവിതത്തില്‍ ഇതുവരെ ചുട്ട ദോശയുടെ കണക്കുമായി ജ്യോ, ഭാര്യയ്ക്ക് വേണ്ടി ദോശ ഉണ്ടാക്കി സൂര്യയും

ജീവിതത്തില്‍ ഇതുവരെ ചുട്ട ദോശയുടെ കണക്കുമായി ജ്യോ, ഭാര്യയ്ക്ക് വേണ്ടി ദോശ ഉണ്ടാക്കി സൂര്യയും

Posted By: Nihara
Subscribe to Filmibeat Malayalam

ജ്യോതികയുടെ പുതിയ ചിത്രമായ മഗളിര്‍ മട്ടുമിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 36 വയതിനിലെയ്ക്ക് ശേഷം ജ്യോതിക നായികയാവുന്ന ചിത്രമാണിത്. റോഡ് മൂവി ചിത്രത്തിന്റെ സംവിധായകന്‍ ബ്രഹ്മയാണ്. കുറ്റം കടിതന്‍ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകനാണ് ബ്രഹ്മ. രാജ്യാന്തര പ്രശസ്തി നേടിയ ഡോക്യുമെന്ററി മേക്കറായാണ് ജ്യോതിക ചിത്രത്തില്‍ വേഷമിടുന്നത്.

സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഒരു അതിഥി താരം എത്തുന്നുണ്ട്. അത് സൂര്യയാണെന്നുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ സൂര്യ ലൊക്കേഷനിലെത്തിയിരുന്നു.

ഭാര്യയ്ക്ക് ദോശ ഉണ്ടാക്കിക്കൊടുത്ത് സൂര്യ

മൂന്ന് സ്ത്രീകള്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഇതുവരെ ഉണ്ടാക്കിയ ദോശയുടെ കണക്കു പറഞ്ഞ് അത്ഭുതപ്പെടുന്നതാണ് ടീസറില്‍ കാണുന്നത്. മറ്റുള്ളവര്‍ക്കു വേണ്ടി ഒരുപാട് ദോശ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും തനിക്ക് വേണ്ടി ആരും ഉണ്ടാക്കിത്തന്നില്ലല്ലോ എന്നും ഇവര്‍ പറയുന്നുണ്ട്. ഇതു കണ്ടിട്ടാണോ എന്നറിയില്ല സൂര്യ പ്രിയപത്‌നിക്ക് ദോശ ഉണ്ടാക്കിക്കൊടുത്തത്. ദോശയുമായി നില്‍ക്കുന്ന ഇരുവരുടെയും ഫോട്ടോ സൂര്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒപ്പം മാധവന് ദോശ ചലഞ്ചും.

ഡോക്യുമെന്‍റി മേക്കറായിജ്യോതിക

36 വയതിനിലെ എന്ന ചിത്രത്തിന് ശേഷമാണ് ജ്യോതിക മഗലിയാര്‍ മട്ടും എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയില്‍ നിന്നും ഏറെ വ്യത്യസ്തമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ജോ പ്രത്യക്ഷപ്പെടുന്നത്.

റോയല്‍ എന്‍ഫീല്‍ഡില്‍ ജ്യോതിക

മഗലിയാര്‍ മട്ടും എന്ന ചിത്രത്തിന് വേണ്ടി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുന്നതിന് ജ്യോതികയെ പരിശീലിപ്പിച്ചത് സൂര്യയാണ്. ഡോക്യുമെന്ററി മേക്കറുടെ വേഷത്തിലാണ് ചിത്രത്തില്‍ ജ്യോതിക പ്രത്യക്ഷപ്പെടുന്നത്.

അതിഥി താരമായി സൂര്യ എത്തുമോ??

ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും മികച്ച കെമിസ്ട്രിയുണ്ട് ഇരുവര്‍ക്കുമിടയില്‍. വളരെ സപ്പോര്‍ട്ടീവായ ജോയാണ് തന്റെ ജീവിതത്തിലെ എല്ലാ നന്‍മകള്‍ക്കും കാരണമെന്ന് ഇടയ്ക്കിടെ സൂര്യ പറയാറുണ്ട്.

English summary
Teaser release of Magalir Mattum.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam