»   » സ്റ്റൈലിഷ് ഡോക്യുമെന്‍റി മേക്കറായ ജ്യോതിക ബുള്ളറ്റിലും താരമാണ്, മഗലിയാര്‍ മട്ടും ട്രെയിലര്‍ കാണാം !!

സ്റ്റൈലിഷ് ഡോക്യുമെന്‍റി മേക്കറായ ജ്യോതിക ബുള്ളറ്റിലും താരമാണ്, മഗലിയാര്‍ മട്ടും ട്രെയിലര്‍ കാണാം !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജ്യോതിക ചിത്രം മഗലിയാര്‍ മട്ടുമിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സ്‌റ്റെലിഷായി മോഡേണ്‍ ലുക്കില്‍ ഡോക്യുമെന്ററി മേക്കറുടെ വേഷത്തിലാണ് ജ്യോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സൂര്യയുടെ 2ഡി എന്റര്‍ടൈയിന്‍മെന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ജ്യോതിക വീണ്ടും തമിഴകത്ത് സജീവമാവാന്‍ ഒരുങ്ങുന്നത്. തമിഴകത്തിന്റെ ഇഷ്ടതാരമായ ജ്യോതിക വിവാഹവും കുടുംബ ജീവിതവുമൊക്കെയായി കഴിയുന്നതിനിടയിലാണ് സിനിമയിലേക്ക് തിരിച്ചുവന്നത്. പ്രേക്ഷകര്‍ ഒന്നടങ്കം ആഗ്രഹിച്ചിരുന്നൊരു തിരിച്ചു വരവു കൂടിയായിരുന്നു ഇത്.

പ്രേക്ഷകര്‍ കാത്തിരുന്നത് ഇതുപോലൊരു ചിത്രത്തിന്

ദേശീയ അവാര്‍ഡ് ജേതാവായ ബ്രഹ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയുടെ ഭര്‍ത്താവും നടനുമായ സൂര്യയുടെ സ്വന്തം ബാനറായ 2ഡി എന്റര്‍ടെയിന്‍മെന്റും ക്രിസ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് സൂര്യയാണ്. കിടിലന്‍ ലുക്കിലുള്ള ജ്യോതികയുടെ ഫോട്ടോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

സ്റ്റൈലിഷ് ആന്‍ഡ് മോഡേണ്‍ ലുക്കില്‍ ജ്യോതിക

36 വയതിനിലെ എന്ന ചിത്രത്തിന് ശേഷമാണ് ജ്യോതിക മഗലിയാര്‍ മട്ടും എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയില്‍ നിന്നും ഏറെ വ്യത്യസ്തമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ജോ പ്രത്യക്ഷപ്പെടുന്നത്.

ജ്യോതികയെ ബുള്ളറ്റ് പഠിപ്പിച്ച് സൂര്യ

മഗലിയാര്‍ മട്ടും എന്ന ചിത്രത്തിന് വേണ്ടി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുന്നതിന് ജ്യോതികയെ പരിശീലിപ്പിച്ചത് സൂര്യയാണ്. ജ്യോതിക ഡ്രൈവിങ്ങ് പഠിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഫേസ് ബുക്കില്‍ വാറലായിരുന്നു. ഡോക്യുമെന്ററി മേക്കറുടെ വേഷത്തിലാണ് ചിത്രത്തില്‍ ജ്യോതിക പ്രത്യക്ഷപ്പെടുന്നത്.

ജ്യോതികയ്ക്ക് കൂട്ടായി ഇവരുമുണ്ട്

ഭാനുപ്രിയ, ശരണ്യ, ഉര്‍വശി, നാസര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് മഗലിയാര്‍ മട്ടും. ഫെബ്രുവരിയിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

മഗലിയാര്‍ മട്ടും ട്രെയിലര്‍ കാണാം

English summary
Jyothika plays a motorcycle-riding, modern and independent women, who is a documentary filmmaker by profession. She heads a group of middle-aged women, who set out on a journey of self discovery. The film’s main theme is women empowerment and after years of being restricted within the confines of their homes, three women, inspired by Jyothika, set out to live their lives on their own terms for three days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam