ദളപതി 64ന് പിന്നാലെ തടം സംവിധായകനൊപ്പം വിജയ്! ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറുമായി സൂപ്പര്‍താരം

By Midhun Raj

ദീപാവലിക്ക് എത്തിയ ബിഗില്‍ തരംഗമായതോടെ പുതിയ വിജയ് ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂപ്പര്‍ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദളപതി 64 എന്ന പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തമിഴില്‍ മാനഗരം,കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൂടിയാണ് ലോകേഷ് കനകരാജ്.

vijay-magizh thirumeni

വിജയ് സേതുപതി, ആന്റണി വര്‍ഗീസ്, മാളവിക മോഹനന്‍,ശാന്തനു ഭാഗ്യരാജ് തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.അതേസമയം ദളപതി 64ന് ശേഷമുളള വിജയുടെ പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. തടം എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയനായ മഗിഴ് തിരുമേനിയാണ് ദളപതി 65 സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം എടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയുടെ തിരക്കഥ വിജയ് വായിച്ചുവെന്നും ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതം മൂളിയെന്നുമാണ് അറിയുന്നത്. 2020 ജൂണിലായിരിക്കും ദളപതി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

Read more about: vijay വിജയ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X