ഇവള്‍ ഇത്രയും സ്‌നേഹിക്കുന്നത് എന്തിനാണെന്ന് സംശയം തോന്നി! ജയിലില്‍ പോയതോടെ ചങ്കുപൊട്ടി കരഞ്ഞു; രവീന്ദ്രര്‍

വിവാഹിതരായതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട താരദമ്പതിമാരാണ് നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും. തമിഴ് സിനിമയിലെ നിര്‍മാതാവായ രവീന്ദ്രറും സീരിയലുകളില്‍ അഭിനയിച്ചിരുന്ന മഹാലക്ഷ്മിയും 2022 ലാണ് വിവാഹിതരാവുന്നത്. തിരുപതിയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ച താരങ്ങളുടെ ഫോട്ടോസ് പുറത്ത് വന്നതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്.

എന്നാല്‍ അമിതഭാരമുള്ള രവീന്ദ്രര്‍ കാണാന്‍ സുന്ദരിയും ചെറുപ്പക്കാരിയുമായ മഹാലക്ഷ്മിയെ വിവാഹം കഴിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണണായി. ഇടയ്ക്ക് രവീന്ദ്രറിന് ജയിലില്‍ പോകേണ്ട സാഹചര്യവുമുണ്ടായി. ഈ വിഷയത്തെ പറ്റി ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലൂടെ താരങ്ങള്‍ പറയുന്നതിങ്ങനെയാണ്...

mahalakshmi

പല സാഹചര്യങ്ങളിലും ഞാന്‍ മഹായെ വിട്ട് കൊടുത്തു. എന്നാല്‍ അവളൊരിക്കലും എന്നെ വിട്ട് കൊടുക്കാന്‍ തയ്യാറായില്ല. ശരിക്കും ഇവളെങ്ങനെയാണ് ഇത്രയും സ്‌നേഹിക്കുന്നതെന്ന് എനിക്ക് തന്നെ സംശയം വരും. തുടക്കത്തില്‍ എനിക്കൊരു അപകര്‍ഷതാ ബോധം ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ഉള്ളത് പോലെ ഈഗോയും ഉണ്ട്. പക്ഷേ ജീവിച്ച് തുടങ്ങിയതിന് ശേഷം മാറിയെന്നാണ് രവീന്ദ്രര്‍ പറയുന്നത്.

ഞാനും മകനും മാത്രമായി, എന്റെ ജീവിതത്തില്‍ ഇനിയെന്ത് എന്നറിയാതെ പ്രതിസന്ധി ഘട്ടത്തിലാണ് ഇദ്ദേഹം ജീവിതത്തിലേക്ക് കടന്ന് വരുന്നത്. എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. സച്ചിനെയും ഇദ്ദേഹം ഏറ്റെടുത്തു. ഇന്ന് ഞങ്ങള്‍ക്ക് ഇങ്ങനൊരു ജീവിതം തന്നതിന് നന്ദിയുണ്ടെന്നുമാണ് ഭര്‍ത്താവിനോട് മഹാലക്ഷ്മി പറയുന്നത്.

mahalakshmi

മഹാലക്ഷ്മി എനിക്ക് ഇമോഷണലായി ഭയങ്കര സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ്. എന്നാല്‍ ഇവള്‍ക്ക് അങ്ങനൊരു ഇമോഷന്‍ ഉണ്ടോന്ന് ചോദിച്ചാല്‍ ഞാന്‍ അസ്വസ്ഥനായാല്‍ മാത്രമേ അതുണ്ടാവൂ എന്ന് രവീന്ദ്രര്‍ പറയുമ്പോള്‍ പെട്ടെന്ന് ഒന്നും താന്‍ അസ്വസ്ഥ ആവാറില്ലൈന്നാണ് മഹാലക്ഷ്മിയും പറയുന്നത്. എന്ത് സംഭവിച്ചാലും നോക്കാം എന്നൊരു മൈന്‍ഡിലാണ്. ഭര്‍ത്താവ് എന്തെങ്കിലും കാരണത്താല്‍ വിഷമത്തിലായാല്‍ മാത്രമേ എനിക്കും വിഷമം വരികയുള്ളു.

ഞാന്‍ ജയിലിനുള്ളിലേക്ക് പോകുന്ന നിമിഷത്തിലാണ് മഹാലക്ഷ്മി ചങ്കുപൊട്ടി കരയുന്നത് കണ്ടത്. അന്ന് എല്ലാം വളരെ പെട്ടെന്ന് സംഭവിച്ച കാര്യങ്ങളാണ്. എന്നെയും അത് വല്ലാതെ തളര്‍ത്തി. പലരും ഞങ്ങള്‍ മേഡ് ഫോര്‍ ഈച്ച് അദര്‍ അല്ലെന്നാണ് പറയുന്നത്. പക്ഷേ ആ ജയില്‍വാസത്തിന് ശേഷം ഞങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്‌നേഹമാണ് വന്നത്.

ഇദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ എല്ലാം പെട്ടെന്ന് സംഭവിച്ചു. ആരെയും കോണ്‍ടാക്ട് ചെയ്യാന്‍ സാധിക്കുന്നതിന് മുന്‍പ് അവര്‍ ഫോണ്‍ പോലും പിടിച്ച് വാങ്ങി. അദ്ദേഹത്തെ രക്ഷിക്കാന്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. ഇവര്‍ അകത്തേക്ക് പോയാല്‍ എങ്ങനെ ജീവിക്കുമെന്നായിരുന്നു എന്റെ പേടി. കാരണം അദ്ദേഹം ഇതുവരെ ജീവിച്ചത് അങ്ങനെയാണ്. സ്വന്തമായി കാര്യങ്ങളെടുത്ത് ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. അങ്ങനെയുള്ളപ്പോള്‍ അതിനകത്ത് പോയി കഷ്ടപ്പെടുമല്ലോ എന്ന ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളു എന്നാണ് മഹാലക്ഷ്മി ഭര്‍ത്താവിനെ പറഞ്ഞത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X