For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷം ഇവരെങ്ങനെയാവും? എല്ലാവർക്കും കണ്‍ഫ്യൂഷനാണ്! ഭാര്യയ്ക്ക് സ്വർണം കൊടുത്തിട്ടില്ലെന്ന് രവീന്ദ്രര്‍

  |

  തമിഴിലെ പ്രശസ്ത നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറും സീരിയല്‍ നടി മഹാലക്ഷ്മിയും വിവാഹിതരായത് വലിയ വാര്‍ത്തയായി. രവീന്ദ്രറിന് അമിതമായ തടിയുള്ളത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്വത്ത് കണ്ടിട്ടാണ് നടി ഈ സാഹസത്തിന് തയ്യാറായതെന്നാണ് പലരും പറഞ്ഞിരുന്നത്.

  എന്നാല്‍ ഇതുവരെ സ്വര്‍ണാഭരണങ്ങളോ സമ്മാനങ്ങളോ അവള്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് രവീന്ദ്രര്‍ ഇപ്പോള്‍ പറയുന്നത്. വിവാഹത്തിന് പിന്നാലെ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരദമ്പതിമാര്‍.

  താരങ്ങളുടെ പൊരുത്തം നോക്കുന്നതിന് വേണ്ടിയുള്ള ചോദ്യങ്ങളാണ് അവതാരകന്‍ ചോദിച്ചത്. കുട്ടിത്തം ഏറ്റവും കൂടുതലുള്ളതും കുഞ്ഞുങ്ങളെ പോലെ നടക്കുന്നതും ആരാണെന്നാണ് ആദ്യ ചോദ്യം. അത് താനാണെന്ന് രവീന്ദ്രര്‍ സമ്മതിക്കുന്നു. 'കാറില്‍ എല്ലാവരും വളരെ സീരിയസായി സംസാരിച്ച് കൊണ്ട് പോവുമ്പോള്‍ ഒരു ഐസ്‌ക്രീം വാങ്ങി തരുമോന്ന് ചോദിക്കും. അതുപോലെ റോഡില്‍ കാണുന്നതൊക്കെ കഴിക്കണം, കരിമ്പിന്‍ ജ്യൂസ് എവിടെ കണ്ടാലും വണ്ടി നിര്‍ത്തി കുടിക്കും'.

  Also Read: ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ട്; അടുത്ത വര്‍ഷം നിങ്ങളുടെ ഓണം ഞാന്‍ കുളമാക്കും, പ്രതിഷേധവുമായി ബാല

  രണ്ട് പേരില്‍ ഏറ്റവും കൂടുതല്‍ കാശ് ചിലവാക്കുന്നത് ആരാണെന്ന ചോദ്യത്തിന് ഇരുവരും ഉത്തരം പറഞ്ഞു. അനാവശ്യമായി സാധനങ്ങള്‍ വാങ്ങിയാണ് താന്‍ കാശ് കളയുന്നതെന്ന് മഹാലക്ഷ്മി പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഒരോന്ന് ചെയ്ത് താനും കളയാറുണ്ടെന്ന് രവീന്ദ്രര്‍ പറഞ്ഞു.

  മഹാലക്ഷ്മി അവള്‍ക്ക് വേണ്ടി മാത്രമാണ് കാശ് കളയുന്നതെങ്കില്‍ ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. ആരെങ്കിലും അന്നദാനത്തിന് സഹായിക്കാമോ വന്ന് ചോദിച്ചാല്‍ എത്ര വരുമെന്ന് ഇദ്ദേഹം ചോദിക്കും. എങ്കില്‍ ഞാന്‍ തന്നെ അത് മുഴുവന്‍ കൊടുക്കാമെന്ന് ഭര്‍ത്താവ് പറയുമെന്ന് മഹാലക്ഷ്മി പറയുന്നു.

  ഞാന്‍ ചെയ്യുന്നതൊക്കെ വിളിച്ച് പറഞ്ഞോണ്ട് ചെയ്യുന്നതല്ല. ഞങ്ങളുടെ വിവാഹത്തിന്റെ അന്ന് പാവപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. അത് ഞങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ നയന്‍താരയെ കോപ്പി അടിച്ചതാണെന്ന് പറയും. അതുകൊണ്ട് പറഞ്ഞില്ല. ഞാന്‍ ചെയ്യുന്ന ഒരു കാര്യം മറ്റൊരാള്‍ക്ക് ഉപകാരമായാല്‍ അതെന്റെ പുണ്യമായിട്ടാണ് കരുതുന്നതെന്ന് രവീന്ദ്രര്‍ കൂട്ടിച്ചേര്‍ത്തു.

  Also Read: വിവാഹിതനുമായുള്ള ബന്ധം വിഷാദ രോ​ഗിയാക്കി; തുറന്നു പറഞ്ഞ ആൻഡ്രിയ ജെർമിയ

  കൂട്ടത്തില്‍ ഏറ്റവും സര്‍പ്രൈസ് ചെയ്യുന്നത് മഹാലക്ഷ്മിയാണ്. പന്ത്രണ്ട് മാസവും പന്ത്രണ്ട് സമ്മാനങ്ങള്‍ വീട്ടിലെത്തും. ഞങ്ങളെ കുറിച്ചുള്ള ചില ട്രോളുകളില്‍ മഹാലക്ഷ്മി കല്യാണത്തിന് ഇട്ടിരിക്കുന്ന സ്വര്‍ണമൊക്കെ രവീന്ദ്രര്‍ വാങ്ങി കൊടുത്തതാണെന്നാണ്. എന്നാല്‍ ഞാന്‍ ഇതുവരെ ഒരു സമ്മാനവും ഇവള്‍ക്ക് വാങ്ങി കൊടുത്തിട്ടില്ല. എന്ത് വേണമെങ്കിലും വാങ്ങി കൊടുക്കാന്‍ വഴിയുണ്ട്.

  എന്നാല്‍ ആദ്യമായി കൊടുക്കുന്ന ഗിഫ്റ്റിന് ഒരു മൂല്യം ഉണ്ടാവണമെന്നുണ്ട്. അതുകൊണ്ട് ഇതുവരെ അങ്ങനൊരു ഗിഫ്റ്റ് വാങ്ങി കൊടുക്കാന്‍ സാധിച്ചിട്ടില്ല. ഞാനൊന്നും കൊടുക്കാതെയും അവള്‍ക്ക് ഇത്രയും സ്‌നേഹമുണ്ട്. എന്തായാലും ഒരു സര്‍പ്രൈസ് സമ്മാനം വൈകാതെ കൊടുക്കണമെന്നുണ്ടെന്നും താരം പറയുന്നു.

  Also Read: മഷുവിന്റെ വീട്ടിലേക്ക്, ഈ സമയത്ത് ദൂരെ യാത്രകളും പുറത്ത് നിന്നുമുള്ള ഫുഡും ഒഴിവാക്കി കൂടെയെന്ന് ആരാധകർ

  യൂട്യുബില്‍ വരുന്നതൊക്കെ കണ്ട് അവള്‍ക്ക് വിഷമമായി. അതുകൊണ്ട് ഇന്റര്‍വ്യൂ ഒന്നും കൊടുക്കുന്നില്ലെന്ന് കരുതി. എങ്ങനെയാണ് ഇവരുടെ ജീവിതം പോസിബിള്‍ ആവുന്നതെന്ന് എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷനുണ്ട്. അതാണ് ഒരു അഭിമുഖം കൊടുക്കാമെന്ന് തീരുമാനിച്ചത്.

  ആദ്യമായി പ്രൊപ്പോസ് ചെയ്തത് ആരാണന്ന ചോദ്യത്തിന് അത് രവീന്ദ്രറാണെന്ന് മഹാലക്ഷ്മി പറയുന്നു. അങ്ങനെ പ്രണയിച്ച് നടന്നിട്ടൊന്നുമില്ല. നിനക്ക് മിസിസ് രവീന്ദ്രര്‍ ചന്ദ്രശേഖറാവാന്‍ ഇഷ്ടമുണ്ടോന്ന് നേരിട്ട് ചോദിക്കുകയായിരുന്നു.

  തീര്‍ച്ചയായും അവള്‍ക്കും ഇഷ്ടമയിരിക്കും എന്ന ഉറപ്പോട് കൂടിയാണ് അങ്ങനെ ചോദിച്ചതെന്ന് രവീന്ദ്രര്‍ പറയുന്നു. പെണ്ണുങ്ങള്‍ മെസേജ് അയക്കുമ്പോള്‍ അവരുടെ മൂന്നാമത്തെ മെസേജ് മുതല്‍ അവര്‍ നമുക്ക് സെറ്റാവുമോ ഇല്ലയോ എന്ന് മനസിലാക്കാം.

  ഒരിക്കലും എന്റെ ശരീരത്തില്‍ മാറ്റം വരുത്താന്‍ മഹാലക്ഷ്മി ശ്രമിച്ചിട്ടില്ലെന്ന് രവീന്ദ്രർ പറയുന്നു. ഈ അവസ്ഥയിലാണ് അവളെന്നെ ഇഷ്ടപ്പെട്ടത്. അത് മാറണമെന്ന് ആഗ്രഹിച്ചാല്‍ പിന്നെ അദ്ദേഹത്തെ മറ്റൊരാളെ പോലെ തോന്നും. അതുകൊണ്ടാണ് അങ്ങനെ തന്നെ വിവാഹം നടത്തിയതെന്നും താരങ്ങള്‍ പറയുന്നു.

  Read more about: actress
  English summary
  Mahalakshmi And Ravindar Chandrasekaran About Their Love Marriage And Shutdown Criticizers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X