താരപുത്രി കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നു? സിനിമകള്‍ സ്വീകരിക്കാത്തതിന് കാരണം കണ്ടെത്തി ആരാധകര്‍
തമിഴ് താരങ്ങളായ ചിമ്പുവും തൃഷയും വിവാഹിതരാവാന്‍ പോവുകയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെ അതില്‍ സത്യമില്ലെന്ന് വ്യക്തമാക്കി താരങ്ങളും വന്നു. താരങ്ങളുടെ പ്രണയവും വിവാഹവും സംബന്ധിച്ച് നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. ഇപ്പോഴിതാ താരപുത്രിയും നടിയുമായ കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വീണ്ടും പ്രചരിക്കുകയാണ്.
മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ രീതിയില്‍ ആരോപണം വന്നിരുന്നെങ്കിലും അങ്ങനെയൊന്നില്ലെന്ന് കീര്‍ത്തി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചില സൂചനകള്‍ ചൂണ്ടി കാണിച്ച് കൊണ്ടാണ് കീര്‍ത്തി സുരേഷ് വിവാഹിതയാവുകയാണെന്ന് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്. ഇതോടെ ആരാധകരും സംശയത്തിലായി.

തമിഴിലും തെലുങ്കിലുമായി സജീവമായി പ്രവര്‍ത്തിക്കുകയാണെങ്കിലും മലയാളത്തിന്റെ പുത്രിയാണ് കീര്‍ത്തി സുരേഷ്. നിര്‍മാതാവ് സുരേഷിന്റെയും നടി മേനകയുടെയും ഇളയപുത്രിയാണ് കീര്‍ത്തി. ബാലതാരമായിട്ടും നായികയായിട്ടും മലയാളത്തിലൂടെയായിരുന്നു കീര്‍ത്തി അഭിനയിച്ച് തുടങ്ങിയത്. ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി വളര്‍ന്നു. തെലുങ്കിലെ സിനിമകളെല്ലാം വലിയ വിജയമായി കൊണ്ടിരിക്കവേ താരപുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ട് അനേകം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതുവരെ സഹതാരങ്ങളുടെ പേരിനൊപ്പം കീര്‍ത്തി ഗോസിപ്പുകളില്‍ നിറഞ്ഞിട്ടില്ലെങ്കിലും വിവാഹവാര്‍ത്ത ശക്തമായി കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ തന്നെ കീര്‍ത്തിയുടെ വിവാഹമുണ്ടാവുമെന്നും വരന്‍ പ്രമുഖ വ്യവസായി ആണെന്നുമായിരുന്നു ഈ ലോക്ഡൗണ്‍ നാളുകളില്‍ കീര്‍ത്തിയുടെ വിവാഹത്തെ കുറിച്ച് പ്രചരിച്ചത്. കീര്‍ത്തിയുടെ അച്ഛനും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് കുമാര്‍ മകള്‍ക്ക് വേണ്ടി തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നാണ് അന്ന് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞതും.

രാഷ്ട്രീയ ബന്ധമുള്ള വ്യവാസിയെയാണ് സുരേഷ് കുമാര്‍ മകള്‍ക്ക് വേണ്ടി കണ്ടെത്തിയതെന്നും അനൗദ്യോഗികമായി പറഞ്ഞിരുന്നു. അച്ഛന്‍ കണ്ടെത്തിയ വരനെ വിവാഹം കഴിക്കാന്‍ കീര്‍ത്തി സമ്മതം മൂളിയതായിട്ടും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു വിവാഹമില്ലെന്ന് കീര്‍ത്തി തന്നെ പിന്നീട് പറഞ്ഞിരുന്നു. 'വലിയ പ്രശ്‌നങ്ങള്‍ നടക്കുന്ന ഈ സമയത്ത് അടിസ്ഥാനമില്ലാത്ത ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത്. കൊവിഡ് 19 പോലെ വലിയൊരു മഹാമാരിയോട് നമ്മള്‍ പോരാടുന്ന ഈ സമയത്ത് ഈ ഗോസിപ്പുകള്‍ക്ക് പ്രധാന്യം കൊടുക്കേണ്ടതില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞിരുന്നു.
Recommended Video

വീണ്ടും സമാനമായി വിവാഹ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതിന് പിന്നിലും ഒരു കാരണമുണ്ട്. നിലവില്‍ കീര്‍ത്തി സുരേഷ് പുതിയ സിനിമകളൊന്നും ഏറ്റെടുക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിന് കാരണമായി ചിലര്‍ കണ്ടെത്തിയത് കീര്‍ത്തി വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലായത് കൊണ്ടാണെന്നും ഉടന്‍ തന്നെ വിവാഹമുണ്ടെന്നുമാണ്. അതേ സമയം കീര്‍ത്തിയോ നടിയുടെ കുടുംബമോ ഇക്കാര്യത്തെ കുറിച്ചൊന്നും വെളിപ്പെടുത്തിയിട്ടില്ല.

മിസ് ഇന്ത്യ പേരിട്ടിരിക്കുന്ന ചിത്രമാണ് കീര്‍ത്തിയുടേതായി വരാനിരിക്കുന്നത്. നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലൂടെ മലയാളത്തിലേക്കും കീര്‍ത്തി എത്തുന്നുണ്ട്. ബോളിവുഡിലും നായികയാവാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലഘട്ടം ആസ്പമാക്കി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.


Click it and Unblock the Notifications











