മഹര്‍ഷിയുടെ തമിഴ് പതിപ്പില്‍ ദളപതി വിജയ്? റീമേക്കുമായി സൂപ്പര്‍താരം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
ഒരു കാലത്ത് റീമേക്ക് ചിത്രങ്ങളും നിരവധി ചെയ്തിരുന്ന സൂപ്പര്‍ താരമായിരുന്നു ദളപതി വിജയ്. വിജയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ പോക്കിരി തെലുങ്ക് സിനിമയുടെ റീമേക്കായിരുന്നു. മലയാളത്തില്‍ നിന്നും തമിഴിലേക്ക് റീമേക്ക് ചെയ്ത ചിത്രങ്ങളിലും നടന്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു റീമേക്ക് ചിത്രത്തില്‍ താരം അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ മഹര്‍ഷി റീമേക്കില്‍ വിജയ് അഭിനയിക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. മെയ് ഒമ്പതിനാണ് മഹേഷ് ബാബുവിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ മഹര്‍ഷി റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.
മലയാളത്തിലും സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. വിജയ് തന്നെയായിരിക്കും മഹര്‍ഷി റീമേക്കില്‍ പ്രധാന വേഷത്തില്‍ എത്തുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
മഹേഷ് ബാബുവിന്റെ തെലുങ്ക് ഹിറ്റ് ചിത്രങ്ങളുടെ റീമേക്കുകളില്‍ വിജയ് മുന്‍പും അഭിനയിച്ചിരുന്നു. അതേസമയം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ദളപതി 63യിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











