കമല്‍ ഹാസന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം! സഹസംവിധായകന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
കമല്‍ ഹാസന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ഇന്ത്യന്‍ 2 വിന്റെ ലൊക്കേഷനില്‍ വലിയ അപകടം. ഷൂട്ടിങിനിടെ ക്രെയിന്‍ മറിഞ്ഞ് വീണായിരുന്നു അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂനമല്ലി നസ്‌റത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ നിന്നുമാണ് അപകടം നടന്നത്. സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിന് മുന്നോടിയായി സെറ്റ് ഇടുന്ന ജോലി പുരോഗമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞ് വീണതാണ് അപകടത്തിന് കാരണമായത്. 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു.

ക്രെയിന് അടിയില്‍ പെട്ട മൂന്ന് പേരാണ് തല്‍ക്ഷണം മരിച്ചത്. ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവമരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വെച്ചു. സംവിധായകന്‍ ശങ്കറിനും കാലിന് പരിക്കേറ്റതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പരിക്കില്ല. അപകടം നടക്കുന്ന സമയത്ത് നടന്‍ കമല്‍ ഹാസനും സെറ്റിലുണ്ടായിരുന്നു.
ഇന്ത്യന്‍ 2 വിന്‍രെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടം അങ്ങേയറ്റം ഭയനകമായി പോയെന്ന് കമല്‍ഹാസന്‍ പറയുന്നു. മൂന്ന് സഹപ്രവര്‍ത്തകരെയാണ് പെട്ടെന്ന് നഷ്ടപ്പെട്ടത്. അവരുടെ കുടുംബത്തിന്റെ വേദന താങ്ങാനാകുന്നതിലും അപ്പുറമാണ്്. അവരില്‍ ഒരാളായി അവര്‍ക്കൊപ്പമുണ്ടെന്നും വേദനയില്‍ പങ്കുചേരുകയാണെന്നും ട്വിറ്ററിലൂടെ കമല്‍ഹാസന്‍ അറിയിച്ചു.


Click it and Unblock the Notifications