»   » നെരുപ്പ് ഡാ... കബാലിയുടെ സ്റ്റൈലന്‍ മേക്കിങ് വീഡിയോ കാണാം

നെരുപ്പ് ഡാ... കബാലിയുടെ സ്റ്റൈലന്‍ മേക്കിങ് വീഡിയോ കാണാം

By: Rohini
Subscribe to Filmibeat Malayalam

നാളെ (ജൂലൈ 22) റിലീസ് ചെയ്യുന്ന കബാലിയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ് ലോകമെമ്പാടുമുള്ള രജനികാന്ത് രസികര്‍കള്‍. തമിഴ്‌നാട്ടിലും ബാംഗ്ലൂരിലുമെല്ലാം ചില സ്വകാര്യ കമ്പനികള്‍ക്ക് പൊതു അവധി വരെ പ്രഖ്യാപിച്ച് കഴിഞ്ഞു. പോരാത്തതിന് കമ്പനിവക ഫ്രീ ടിക്കറ്റും.

കബാലി കാണാനുള്ള പ്രേക്ഷകരുടെ ആവേശം ഒട്ടും കുറയ്‌ക്കേണ്ടതില്ല. ചിത്രത്തിന്റെ മേക്കിങ് വീഡിയോ തന്നെ അത്ര മാസാണ്. രജനികാന്തിന്റെ സ്‌റ്റൈലുകള്‍ സംവിധായകന്‍ ഏതൊക്കെ രീതിയില്‍ ഉപയോഗപ്പെടുത്തി എന്ന് ഒരുമിനിട്ട് രണ്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.

kabali-making-vide

ഈ പ്രായത്തിലുമുള്ള രജനികാന്തിന്റെ എനര്‍ജിയാണ് മേക്കിങ് വീഡിയോയില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു ഘടകം. നെരുപ്പ് ഡാ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലുള്ള മേക്കിങ് വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ ഹിറ്റായിക്കഴിഞ്ഞിരിയ്ക്കുകയാണ്. നൂറ്റിപ്പത്ത് കോടി രൂപയ്ക്ക് നിര്‍മിച്ച ചിത്രം റിലീസിന് മുമ്പേ തന്നെ നിര്‍മാതാവ് കലൈപുലി താണുവിന് 225 കോടി രൂപയുടെ നേട്ടമുണ്ടാക്കികൊടുത്തു. കേരളത്തില്‍ കബാലിയുടെ വിതരണാവകാശം സ്വന്തമാക്കിയിരിയ്ക്കുന്നത് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ്.

English summary
Making video of Kabali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam