ക്രിസ്റ്റഫറാവാന്‍ ശരവണന്‍ ചില്ലറ കഷ്ടപ്പാടല്ല സഹിച്ചത്! ആ രാക്ഷസന്‍ ഉണ്ടായത് ഇങ്ങനെ! വീഡിയോ കാണാം!

തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ ഏറ്റെടുത്ത സിനിമയാണ് രാക്ഷസന്‍. രാംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അമല പോളും വിഷ്ണു വിശാലുമായിരുന്നു നായികനായകന്‍മാരായെത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന ഖ്യാതിയുമായി മുന്നേറുകയാണ് ഈ ചിത്രം. സൈക്കോ ത്രില്ലറായ സിനിമയ്ക്ക് പിന്നിലെ കഥയെക്കുറിച്ചും തിരക്കഥ തയ്യാറാക്കിയതിനെക്കുറിച്ചുമൊക്കെ സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. നായകനോളം പോന്ന കൈയ്യടി തന്നെയാണ് ചിത്രത്തിലെ വില്ലനും ലഭിച്ചത്. ക്രിസ്റ്റഫറെന്ന വില്ലന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നായകന്റേയും വില്ലന്റേയും സിനിമാജീവിതം തന്നെ മാറി മറിച്ചാണ് രാക്ഷസന്‍ മുന്നേറുന്നത്. ചെറിയ വേഷങ്ങളുമായി സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളുടെ സിനിമാജീവിതത്തെ മാറ്റി മറിച്ച് മുന്നേറുകയാണ് സിനിമ. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമ കൂടിയാണ്. സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലാണ് നായകനായ വിഷ്ണു വിശാല്‍ തന്റെ വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ വാര്‍ത്ത വൈറലായി മാറിയത്. ഒരു വര്‍ഷമായി തങ്ങള്‍ വേര്‍പിരിഞ്ഞാണ് ജീവിച്ചിരുന്നതെന്നും നിയമപരമായി വിവാഹ മോചനം ലഭിച്ചത് ഇപ്പോഴാണെന്നുമായിരുന്നു താരം പറഞ്ഞത്. സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാടിനെക്കുറിച്ചോര്‍ത്ത് താരങ്ങളും അണിയറപ്രവര്‍ത്തകരും വാചാലരായിരുന്നു. അതിന് പിന്നാലെയാണ് വില്ലനെ അവതരിപ്പിച്ച ശരവണന്റെ മേക്കോവര്‍ വീഡിയോ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു.

 വില്ലനാവുന്ന വീഡിയോ

വില്ലനാവുന്ന വീഡിയോ

തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മികച്ച വില്ലന്‍ കഥാപാത്രങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ക്രിസ്റ്റഫറിന്റെ പേര് ആ ലിസ്റ്റില്‍ ഇടംപിടിക്കുമെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് സംശയിക്കേണ്ട. അത്രയ്ക്കും മികച്ച സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. ജൂനിയര്‍ ആര്‍ടിസ്റ്റായ ശരവണനായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരൊറ്റ ഡയലോഗുകള്‍ പോലുമില്ലാതെ തന്നെ ഈ കഥാപാത്രം പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചിരുന്നു. നായകനോളം തന്നെ കൈയ്യടി വില്ലനും വാങ്ങിയിരുന്നു.

മികച്ച സ്വീകാര്യത

മികച്ച സ്വീകാര്യത

പുതുമകളെയും വ്യത്യസ്ചതതകളെയും എന്നും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. പ്രമയേത്തിലും മേക്കിങ്ങിലും വ്യത്യസ്തതകളേറെയായിരുന്നു. അത് തന്നെയാണ് രാക്ഷസനെന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. അരുണെന്ന സിനിമാമോഹിയായ ചെറുപ്പക്കാരന്‍ സാഹചര്യ സമ്മര്‍ദ്ദം കാരണം പോലീസില്‍ ചേരുന്നതും അദ്ദേഹത്തിന് മുന്നിലെത്തുന്ന കേസന്വേഷിക്കുന്നതും സൈക്കോ കില്ലറെ കണ്ടുപിടിക്കുന്നതുമൊക്കെ പ്രേക്ഷകരെ പിടിച്ചിരുത്തിയിരുന്നു. സമീപകാലത്ത് പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച ദൃശ്യാനുഭവമാണ് രാക്ഷസനും സമ്മാനിച്ചത്.

മുഖം കാണിക്കാന്‍ പറ്റില്ല

മുഖം കാണിക്കാന്‍ പറ്റില്ല

സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ സംവിധായകന്‍ കഥാപാത്രങ്ങളെക്കുറിച്ചും അതിന്റെ സ്വീകാര്യതയെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരുന്നു. തന്‍രെ യഥാര്‍ത്ഥ വ്യക്തിത്വത്തെ തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നതായും അതേക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷമാണ് താന്‍ ഈ കഥാപാത്രത്തെ ഏറ്റെടുത്തതെന്നും ശരവണന്‍ പറഞ്ഞിരുന്നു. സിനിമയുടെ അനുഭവങ്ങളുമായി താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വാക്കുകള്‍ വൈറലായിരുന്നു.

മടിക്കാതെ സ്വീകരിച്ചു

മടിക്കാതെ സ്വീകരിച്ചു

ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയില്‍ തുടരുന്ന ശരവണനെ സംബന്ധിച്ച് അധികം ആലോചിക്കേണ്ടി വന്നില്ല ക്രിസ്റ്റഫറിനെ ഏറ്റെടുക്കുന്നതിനായി തീരുമാനിക്കുകയായിരുന്നു താരം. സിനിമയിലെ വില്ലനേയും നായകനേയും അവചരിപ്പിക്കാനായി നിരവധി പേരെ സമീപിച്ചിരുന്നുവെന്നും അവരില്‍ പലരും മുഖം തിരിച്ചിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി മികച്ച കഥാപാത്രത്തിന് വേണ്ടി അലഞ്ഞിരുന്ന ശരവണനെ സംബന്ധിച്ച് ഇതൊരു സുവര്‍ണ്ണ അവസരമായിരുന്നു. എന്ന് മാത്രമല്ല അദ്ദേഹത്തെ സിനിമാലോകവും പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു.

ചില്ലറ കഷ്ടപ്പാടായിരുന്നില്ല

ചില്ലറ കഷ്ടപ്പാടായിരുന്നില്ല

ക്രിസ്റ്റഫറെന്ന വില്ലനെ അവതരിപ്പിക്കാനായി താന്‍ നടത്തിയ ശ്രമത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയപ്പോള്‍ സിനിമാപ്രേമികള്‍ ഒരുപോലെ ഞെട്ടിയിരുന്നു. ശരീരഭാരം കുറയ്ക്കാനായി വെറും വയറ്റില്‍ പുളി വെള്ളം കുടിച്ചതിനെക്കുറിച്ചും 50 തവണ മൊട്ടയടിച്ചതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ഫൈറ്റ് സീനുകളും മാജിക്കും ഒക്കെ ചിത്രീകരിക്കുന്നതിനിടയില്‍ പലപ്പോഴും താന്‍ ക്ഷീണിതനായിരുന്നുവെന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ വന്നിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

ചെയ്‌തേ മതിയാവൂ

ചെയ്‌തേ മതിയാവൂ

കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതിനായി നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ നിരവധി തിരിച്ചടികളും തനിക്ക് നേരിടേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. വേദനയും സങ്കടവുമൊക്കെയായി മുന്നേറുന്നതിനിടയില്‍ തനിക്കിത് ചെയ്‌തേ മതിയാവൂയെന്ന് സ്വയം പറഞ്ഞിരുന്നതായും താരം പറയുന്നു. മേക്കപ്പിന്റെ അലര്‍ജിയായി മുഖത്തും കഴുത്തിലുമൊക്കെ കുമിള പോലുള്ള കുരുക്കള്‍ വന്നിരുന്നുവെന്നും ശരവണന്‍ പറഞ്ഞിരുന്നു.

 സങ്കടമായിരുന്നു അപ്പോള്‍

സങ്കടമായിരുന്നു അപ്പോള്‍

സിനിമ റിലീസ് ചെയ്ത് മികച്ച പ്രതികരണം ലഭിച്ച് മുന്നേറിയപ്പോഴും ആദ്യ നാളുകളില്‍ സങ്കടമായിരുന്നു തന്നെ അലട്ടിയതെന്നും താരം പറയുന്നു. സിനിമ കണ്ടവരില്‍ ഒരാള്‍ പോലും തന്നെ തിരിച്ചറിഞ്ഞില്ലല്ലോയെന്നോര്‍ത്തായിരുന്നു അപ്പോളത്തെ സങ്കടം. അണിയറപ്രവര്‍ത്തകരും തന്നെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നുമില്ല. എന്നാല്‍ പിന്നീട് പലരും തന്നെക്കുറിച്ച് ചോദിച്ച് തുടങ്ങുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം വില്ലനെ അന്വേഷിച്ച് തുടങ്ങിയപ്പോഴായിരുന്നു സംവിധായകനും സംഘവും ശരവണനെ പരിചയപ്പെടുത്തിയത്. ഇതോടെ താരം ശ്രദ്ധേയനായി മാറുകയായിരുന്നു.

വീഡിയോ കാണാം

ശരവണന്‍ എങ്ങനെയാണ് ക്രിസ്റ്റഫറായി മാറിയത്? വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X