വിജയ്‌യുടെ ദളപതി 64ല്‍ നായികയായി മാളവിക മോഹനന്‍? വമ്പന്‍ താരനിരയുമായി ചിത്രം
ദളപതി വിജയ് നായകനായ ബിഗിലിനു വേണ്ടി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമ ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിഗിലിന് ശേഷമുളള വിജയ് ചിത്രത്തെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. മാനഗരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ദളപതിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

ദളപതി 64 എന്ന പേരിലാണ് സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നിലവില്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മലയാളി താരം മാളവിക മോഹനന്‍ നായികയായി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രജനീകാന്തിന്റെ പേട്ട എന്ന ചിത്രത്തിലാണ് മാളവിക മോഹനന്‍ തമിഴില്‍ ഒടുവില്‍ അഭിനയിച്ചിരുന്നത്. മലയാളത്തില്‍ പട്ടംപോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചിരുന്നത്.
ഗ്യാങ്ങ്‌സ്റ്റര്‍ ത്രില്ലറായിട്ടാണ് ദളപതി 64 അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമയില്‍ മലയാളി താരം ആന്റണി വര്‍ഗീസും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വില്ലനായി വിജയ് സേതുപതിയെ കൊണ്ടുവരാനും അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെന്ന് അറിയുന്നു. അനിരുദ്ധ് രവിചന്ദറാണ് ദളപതി 64ന് വേണ്ടി സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications











