പുരുഷന്മാരില്‍ ഏത് നിറമുള്ള ആളെയാണ് വേണ്ടത്? ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടി നല്‍കി നടി മാളവിക മോഹനന്‍

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനന്‍. നിലവില്‍ ധനുഷിന്റെ നായികയായി മാരന്‍ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകൡലാണ് നടി. ഇതിനിടെ ട്വിറ്ററിലൂടെയുള്ള ചോദ്യോത്തര പംക്തിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയുകയാണ് നടി. പല തരത്തില്‍ രസകരമായിട്ടുള്ള ചോദ്യങ്ങളാണ് മാളവികയ്ക്ക് നേരിടേണ്ടി വന്നതെങ്കിലും അതിനെല്ലാം രസകരമായിട്ടുള്ള മറുപടികളാണ് നടി നല്‍കിയത്.

അതില്‍ പ്രധാനപ്പെട്ടൊരു ചോദ്യം മാളവികയുടെ പ്രതിശ്രുത വരന്‍ എങ്ങനെ ആയിരിക്കണമെന്നാണ് നടി ആഗ്രഹിക്കുന്നത് എന്നായിരുന്നു. മൂന്ന് ഓപ്ഷന്‍ നല്‍കി അതില്‍ നിന്ന് തിരഞ്ഞെടുക്കാനാണ് നടിയോട് ആവശ്യപ്പെട്ടത്. ലേശം കടുപ്പമുള്ള ഓപ്ഷന്‍ ആയിരുന്നെങ്കിലും ബുദ്ധിപൂര്‍വ്വമായി അതില്‍ നിന്നും രക്ഷപ്പെടുകയാണ് നടി ചെയ്തിരിക്കുന്നത്. എങ്കിലും അധികമാരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നടിയുടെ മറുപടി വൈറലായി കൊണ്ടിരിക്കുകയാണ്. വിശദമായി വായിക്കാം...

malavika-mohanan

ഏത് നിറമുള്ള പുരുഷനെയാണ് മാളവിക വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്. കറുപ്പ്, ഗോതമ്പ് നിറം, വെള്ള എന്നിങ്ങനെ മൂന്ന് ഓപ്ഷനും ഒരു ആരാധകന്‍ നല്‍കിയിരുന്നു. എന്നാല്‍ ലിംഗ വിഭജനം ഇല്ലാത്ത ഒരാള്‍ മതി എന്നാണ് നടി മറുപടി നല്‍കിയത്. വളരെ ക്ലാസിയായിട്ടുള്ള മാളവികയുടെ ഉത്തരത്തിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. എല്ലാവരും സൗന്ദര്യത്തിനും പണത്തിനും പിന്നാലെ പോവുമ്പോള്‍ വ്യത്യസ്തമായ ചിന്തകളുള്ളവരും ഉണ്ടെന്നുള്ളത് പ്രശംസീനിയമാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടംപോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനന്‍ സിനിമയിലേക്ക് എത്തുന്നത്. 2013 ല്‍ റിലീസ് ചെയ്ത സിനിമയിലൂടെ ശ്രദ്ധിക്കപ്പെടാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. പിന്നീട് തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പമാണ് മാളവിക തമിഴില്‍ ആദ്യമായി അഭിനയിച്ചത്. പേട്ട എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

തമിഴില്‍ ഇളയദളപതി വിജയിയുടെ മാസ്റ്റര്‍ എന്ന സിനിമയിലാണ് മാളവിക അവസാനമായി അഭിനയിച്ചത്. 2021 ലാണ് ഈ സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. നിലവില്‍ ധനുഷ് ചിത്രം മാരന്റെ റിലീസിന് വേണ്ടിയാണ് നടി ആകാംഷയോടെ കാത്തിരിക്കുന്നത്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി റിലീസാണ്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയായിരിക്കും സിനിമ എത്തുക. ഇത് കൂടാതെ രുദ്ര എന്നൊരു ചിത്രം കൂടി മാളവികയുടേതായി വരാനിരിക്കുകയാണ്. ഹിന്ദിയിൽ നിർമ്മിക്കുന്ന സിനിമയുടെ ചിിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X