സ്ത്രീയുടെ സ്ഥാനം അടുക്കളയില്‍ തന്നെ! ഈ ലിംഗഭേദം എന്നില്ലാതാകുമെന്ന് മാളവിക മോഹനന്‍

By Prashant V R

ദളപതി വിജയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മാളവിക മോഹനനാണ് ഇത്തവണ ദളപതിയുടെ നായികയായി എത്തുന്നത്. മാസ്റ്ററിന്റെതായി പുറത്തുവന്ന ഒരു ഫാന്‍മേഡ് പോസ്റ്ററിനെതിരെ മാളവിക രംഗത്തുവന്നിരുന്നു. മാസ്റ്റര്‍ സിനിമയിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി സാങ്കല്‍പ്പിക ക്വാറന്റൈന്‍ വീടാണ് പോസ്റ്ററില്‍ കാണിക്കുന്നത്.

malavika mohanan

ദളപതി വിജയ്, വിജയ് സേതുപതി, ശാന്തനു ഭാഗ്യരാജ്, സംവിധായകന്‍ ലോകേഷ് കനകരാജ്, മാളവിക തുടങ്ങിയവരെല്ലാം ആരാധകന്‍ ഒരുക്കിയ ഈ പോസ്റ്ററിലുണ്ട്. പോസ്റ്ററില്‍ പുരുഷന്‍മാര്‍ പാട്ടു കേള്‍ക്കുക, കളിക്കുക, പിയാനോ വായിക്കുക തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മാളവിക മാത്രം പാചകത്തിലാണ്.

പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെ ഇത് ശ്രദ്ധയില്‍പ്പെട്ട നടി ഒരു ചോദ്യവുമായിട്ടാണ് എത്തിയത്. ഒരു സാങ്കല്‍പ്പിക മൂവി ഹൗസില്‍ പോലും സ്ത്രീയുടെ ജോലി പാചകമാണ്, ഈ ലിംഗഭേദം എന്നില്ലാതാകും എന്നാണ് മാളവിക മോഹനന്‍ ചോദിക്കുന്നത്. നേരത്തെ എപ്രില്‍ ഒമ്പതിനായിരുന്നു മാസ്റ്ററിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ കൊറോണ വൈറസ് വ്യാപനം കാരണം നീട്ടിവെക്കുകായിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദളപതി വിജയുടെ ജന്മദിനമായ ജൂണ്‍ 22ന് മാസ്റ്റര്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് വിവരം. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് മാസ്റ്റര്‍. പേട്ടയുടെ വിജയത്തിന് പിന്നാലെയാണ് മാളവിക മോഹനന്‍ വീണ്ടും തമിഴില്‍ എത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ താരമാണ് മാളവിക മോഹനന്‍. ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളായ നടി തുടര്‍ന്ന് തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും തിളങ്ങിയിരുന്നു. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളും ചെയ്തുകൊണ്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ ചിത്രത്തിന് പുറമെ മലയാളത്തില്‍ നിര്‍ണായകം, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകളിലും മാളവിക മോഹനന്‍ അഭിനയിച്ചിരുന്നു.

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X