ചിരി അഴകില്‍ ദളപതി വിജയുടെ നായിക! തരംഗമായി മാളവികയുടെ ചിത്രങ്ങള്‍

By Midhun Raj

ദുല്‍ഖര്‍ സല്‍മാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മാളവിക മോഹനന്‍. തുടര്‍ന്ന് ആസിഫ് അലിയുടെ നായികയായി നിര്‍ണായകം, മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളിലും നടി അഭിനയിച്ചിരുന്നു. രജനീകാന്തിന്റെ പേട്ടയിലൂടെയാണ് മാളവിക തമിഴിലും തിളങ്ങിയത്. പേട്ടയ്ക്ക് പിന്നാലെ വിജയുടെ നായികയായി മാസ്റ്ററിലും മാളവിക അഭിനയിച്ചിരുന്നു. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Malavika Mohanan

മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയാണ് ചെന്നൈയില്‍ നടന്നത്. ചടങ്ങില്‍ മറ്റു താരങ്ങള്‍ക്കൊപ്പം മാളവികയും തിളങ്ങിയിരുന്നു. ഓഡിയോ ലോഞ്ചിനിടെ എടുത്ത ചിത്രങ്ങള്‍ നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാളവികയുടെ ചിരിച്ചുകൊണ്ടുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

അതേസമയം പേട്ടയിലെ ശ്രദ്ധേയ പ്രകടനമാണ് മാളവികയെ വിജയ് ചിത്രത്തിലേക്ക് എത്തിച്ചത്. മാസ്റ്ററിന് വേണ്ടി മാളവിക നേരത്തെ പാര്‍ക്കൗര്‍ പരിശീലനം നേടിയിരുന്നു. തമിഴില്‍ മാളവികയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് മാസ്റ്റര്‍. വിജയ്ക്കും മാളവിക മോഹനും പുറമെ വിജയ് സേതുപതിയും മാസ്റ്ററില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തില്‍ ദളപതിയുടെ വില്ലന്‍ വേഷത്തിലാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. വിജയ് ചിത്രത്തിലെ പാട്ടുകളെല്ലാം നേരത്തെ തരംഗമായി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. ഇത്തവണ ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയത്. ബിഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ദളപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍.

മാസ്റ്ററില്‍ ഒരു കോളേജ് അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. 96 താരം ഗൗരി കിഷനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ കൈദിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും മാസ്റ്ററില്‍ എത്തുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍.

Read more about: malavika mohanan vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X