മാസ്റ്റര്‍ പോസ്റ്ററില്‍ മാളവികയ്ക്ക് വേണ്ടി മാറ്റം വരുത്തി ആരാധകന്‍! ഈ വേര്‍ഷന്‍ ഇഷ്ടമായെന്ന് നടി

By Prashant V R

ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ലോക് ഡൗണ്‍ കാരണം മാറ്റിവെച്ചിരുന്നു. മാസ്റ്ററിന്റെതായി പുറത്തിറങ്ങിയ പുതിയൊരു ഫാന്‍മേഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മാസ്റ്റര്‍ സിനിമയിലെ താരങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുളള ഒരു സാങ്കല്‍പ്പിക ക്വാറന്റൈന്‍ വീടാണ് പോസ്റ്ററില്‍ കാണിച്ചത്.

malavika

പോസ്റ്ററില്‍ ദളപതി വിജയ്, വിജയ് സേതുപതി, ശാന്തനു ഭാഗ്യരാജ്, സംവിധായകന്‍ ലോകേഷ് കനകരാജ്, മാളവിക തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. പോസ്റ്ററില്‍ പുരുഷന്‍മാര്‍ പാട്ടു കേള്‍ക്കുക, കളിക്കുക, പിയാനോ വായിക്കുക തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മാളവിക മാത്രം പാചകത്തിലാണ്. പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെ ഇത് ശ്രദ്ധയില്‍പ്പെട്ട നടി ഒരു ചോദ്യവുമായിട്ട് എത്തിയിരുന്നു.

ഒരു സാങ്കല്‍പ്പിക മൂവി ഹൗസില്‍ പോലും സ്ത്രീയുടെ ജോലി പാചകമാണ്, ഈ ലിംഗഭേദം എന്നില്ലാതാകും എന്നാണ് മാളവിക മോഹനന്‍ ട്വിറ്ററിലൂടെ ചോദിച്ചത്. പിന്നാലെ വലിയ രീതിയിലുളള ട്രോളാക്രമണമാണ് മാളവികക്കെതിരെ വന്നത്. നടിയെ വിമര്‍ശിച്ച് ആരാധകര്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു. ട്രോളാക്രമണം രൂക്ഷമായതോടെ നടി ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ മാളവികയ്ക്ക് പിന്തുണയുമായി ഗായിക ചിന്മയി ശ്രീപദ അടക്കമുളള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഫാന്‍മേഡ് പോസ്റ്ററിന്റെ പുതിയൊരു വേര്‍ഷന്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. ഇത്തവണ മാളവികയെ പാചകകാരിയാക്കാതെ പുസ്തകം വായിക്കുന്നത് പോലെയാണ് കാണിക്കുന്നത്. പുതിയ പോസ്റ്റര്‍ ഇഷ്ടപ്പെട്ട മാളവിക തന്റെ ട്വിറ്റര്‍ പേജില്‍ അത് പങ്കുവെക്കുകയും ചെയ്തു. എനിക്ക് ഈ വേര്‍ഷന്‍ ഇഷ്ടപ്പെട്ടു എന്നാണ് പുതിയ ഫാന്‍മേഡ് പോസ്റ്റര്‍ പങ്കുവെച്ചതിനൊപ്പം മാളവിക കുറിച്ചിരിക്കുന്നത്.

ഇതിനൊപ്പം നിങ്ങള്‍ക്ക് എങ്ങനെ മനസിലായി പുസ്തക വായന എനിക്കിഷ്ടമാണെന്ന് എന്നും നടി ചോദിച്ചു. അതേസമയം പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയുടെ ജന്മദിനമായ ജൂണ്‍ 22ന് മാസ്റ്റര്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് വിവരം. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് മാസ്റ്റര്‍. പേട്ടയുടെ വിജയത്തിന് പിന്നാലെയാണ് മാളവിക മോഹനന്‍ വീണ്ടും തമിഴില്‍ എത്തുന്നത്.

More from Filmibeat

Read more about: malavika mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X