വിജയ് സര്‍ ഒരു പെര്‍ഫക്ട് ജെന്റില്‍മാനാണ്, കാരണം പറഞ്ഞ് നടി മാളവിക മോഹനന്‍

By Midhun Raj

ദളപതി വിജയുടെ മാസ്റ്റര്‍ റിലീസ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. ഏറെ നാളത്തെ ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് വിജയ് ചിത്രം കഴിഞ്ഞ ദിവസം തിയ്യേറ്ററുകളില്‍ എത്തിയത്. തമിഴ്‌നാട്ടിലെ പോലെ കേരളത്തിലും ഗംഭീര സ്വീകരണമാണ് വിജയ് ചിത്രത്തിന് ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കള്ഷന്റെ കാര്യത്തിലും മാസ്റ്റര്‍ ആദ്യ ദിനം നേട്ടമുണ്ടാക്കിയിരുന്നു. വിജയ്ക്കൊപ്പം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

മാസ്റ്ററില്‍ നായികയായി എത്തുന്നത് മലയാളി താരം മാളവിക മോഹനാണ്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു നടി അരങ്ങേറ്റം കുറിച്ചത്. പിന്നാലെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചു താരം. രജനീകാന്ത് ചിത്രം പേട്ടയിലൂടെയാണ് മാളവിക തമിഴിലെത്തിയത്.

കാര്‍ത്തിക്ക് സുബ്ബരാജ്

കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി. പിന്നീട് ദളപതി വിജയ്‌ക്കൊപ്പം മാസ്റ്ററിലും മാളവികയ്ക്ക് അവസരം ലഭിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാരു എന്ന കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. വിജയ്ക്കും വിജയ് സേതുപതിക്കുമൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയായ മാളവിക പ്രശസ്ത ഛായാഗ്രാഹകനായ കെയു മോഹനന്റെ മകളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയിലേക്ക് മാറിയെങ്കിലും നാടുമായുളള ബന്ധം വിട്ടുകളഞ്ഞിരുന്നില്ല താരം. അതേസമയം മാസ്റ്ററില്‍ വിജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ നടി തുറന്നുപറഞ്ഞിരുന്നു.

ന്യൂഡല്‍ഹി, ഷിമോഗ, ചെന്നൈ

ന്യൂഡല്‍ഹി, ഷിമോഗ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു മാസ്റ്റര്‍ ചിത്രീകരണം നടന്നതെന്ന് മാളവിക പറയുന്നു. വിജയ് വളരെ അച്ചടക്കമുളള നടനും വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളുമാണ്. ന്യൂഡല്‍ഹിയിലെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്ന സമയത്താണ് അദ്ദേഹവുമായി കൂടുതല്‍ അടുക്കുന്നത് എന്നും നടി പറഞ്ഞു.

മാസ്റ്റര്‍ പൂര്‍ത്തിയാക്കുന്ന സമയം

മാസ്റ്റര്‍ പൂര്‍ത്തിയാക്കുന്ന സമയം ആയപ്പോള്‍ അദ്ദേഹവുമായി നല്ല സൗഹൃദത്തിലായി. കൂടുതലും യുവാക്കളുളള ഊര്‍ജസ്വലമായ ടീമായിരുന്നു മാസ്റ്ററിനേ്‌റത്. വളരെ രസകരമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാളവിക മോഹനന്‍ പറഞ്ഞു. ശരിക്കും ജന്റില്‍മാനാണ് വിജയ് എന്നും നടി പറയുന്നു. സഹതാരങ്ങളോടെല്ലാം സ്‌നേഹത്തോടെയാണ് അദ്ദേഹത്തിന്‌റെ പെരുമാറ്റം. ഒപ്പം അഭിനയിക്കുന്നവരെ പിന്തുണയ്ക്കുകയും അവരെ സഹായിക്കുകയും ചെയ്ത ആളാണ് അദ്ദേഹം. അഭിമുഖത്തില്‍ മാളവിക പറഞ്ഞു. അതേസമയം മാസ്റ്ററില്‍ ഒരു കോളേജ് അധ്യാപികയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്.

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

Read more about: vijay malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X