നിക്കി ഗല്‍റാണി വിവാഹിതയാവുന്നു; നടൻ ആദിയുമായിട്ടുള്ള വിവാഹ വിശേഷങ്ങൾ പറഞ്ഞ് താരങ്ങള്‍

നടി നിക്കി ഗല്‍റാണി പ്രണയത്തിലാണെന്ന് മുന്‍പ് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് നിക്കിയുടെ വിവാഹക്കാര്യം ചര്‍ച്ചയാവുന്നത്. ഏറെ കാലമായി നടന്‍ ആദി പിനിഷെട്ടിയുമായി പ്രണയത്തിലാണ് നിക്കി. ഇരുവരുടെയും വിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മേയ് പതിനെട്ടിന് തന്നെ ഞങ്ങള്‍ വിവാഹിതരാവുമെന്ന കാര്യം ആദിയും നിക്കിയും ചേര്‍ന്ന് പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. വിവാഹവിവരങ്ങള്‍ പത്രസമ്മേളനം വിളിച്ച് ചേര്‍ത്താണ് താരങ്ങള്‍ അറിയിച്ചത്. സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരടക്കം വിവാഹത്തിൽ പങ്കെടുക്കുമെന്നുള്ള വിവരങ്ങളും ലഭിക്കുന്നുണ്ട്.

രാത്രി 11 മണിക്കാണ് വിവാഹത്തിന്റെ മുഹൂര്‍ത്തം

അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും താരവിവാഹമെന്നാണ് സൂചന. വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ നിക്കിയുടെ ചെന്നൈയിലുള്ള വീട്ടില്‍ വെച്ചായിരിക്കും നടത്തുക. രാത്രി 11 മണിക്കാണ് വിവാഹത്തിന്റെ മുഹൂര്‍ത്തമെന്നും പറയപ്പെടുന്നു. 18ന് വൈകുന്നേരം തന്നെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സ്നേഹവിരുന്ന് നടത്താനും തീരുമാനിച്ചതായിട്ടാണ് വിവരം.

അജിത്തിനെ വിവാഹത്തിലേക്ക് ക്ഷണിച്ചതായി താരങ്ങള്‍ വ്യക്തമാക്കി

അജിത്ത് കുമാര്‍ നായകനാവുന്ന എകെ 61 എന്ന സിനിമയുടെ ലൊക്കേഷനില്‍ ആദി എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും പുറത്ത് വന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂപ്പര്‍താരത്തെ വിവാഹം ക്ഷണിക്കുന്നതിന് വേണ്ടി ആദി അവിടെ പോയതാണെന്നാണ്. ഇന്ന് മാധ്യമങ്ങളുമായി സംസരിക്കവേ ഇക്കാര്യം സത്യമാണെന്നും താനും നിക്കിയും അജിത്തിനെ വിവാഹത്തിലേക്ക് ക്ഷണിച്ചതായി താരങ്ങള്‍ വ്യക്തമാക്കി.

ഒത്തിരി വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രണയത്തിലായവരാണ് ആദിയും നിക്കിയും

ഒത്തിരി വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രണയത്തിലായവരാണ് ആദിയും നിക്കിയും. മലുപ്പ്, യാഗവരയിനും നാ കാക്ക, മരഗദ നാണയം, എന്നിങ്ങനെയുള്ള സിനിമകളില്‍ താരങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ചെന്നൈയില്‍ നിന്നും കണ്ടുമുട്ടിയ താരങ്ങള്‍ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. കുടുംബാംഗങ്ങളുടെ സമ്മതത്തോട് കൂടി തന്നെ വിവാഹിതരാവാന്‍ തീരുമാനിക്കുകയും ചെയ്തു.

ഇരുകുടുംബങ്ങളുടേയും സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടത്തിയത്

ഈ വര്‍ഷം മാര്‍ച്ച് 27 നാണ് ആദിയും നിക്കിയും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. എന്‍ഗേജ്‌മെന്റിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകൡൂടെ പങ്കുവെക്കുകയും ചെയ്തു. 'വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി. ഇപ്പോള്‍ ഞങ്ങളത് ഔദ്യോഗികമാക്കുകയാണ്. ഈ ദിനം ശരിക്കും ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്.

ഇരുകുടുംബങ്ങളുടേയും സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടത്തിയത്. ഒന്നിച്ചൊരു യാത്ര ആരംഭിക്കാനിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണം എന്നുമാണ് വിവാഹനിശ്ചയത്തെ കുറിച്ച് നിക്കിയും ആദിയും പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സംവിധായകന്‍ രവി രാജ പിനിസെറ്റിയുടെ മകനാണ് ആദി

നിവിന്‍ പോളിയുടെ നായികയായി 1983 ലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് ഓംശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ യാഹു, ഷാജഹാനും പരീക്കുട്ടിയും, ധമാക്ക, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സംവിധായകന്‍ രവി രാജ പിനിസെറ്റിയുടെ മകനാണ് ആദി. നടന്‍ തമിഴിലും തെലുങ്കിലുമാണ് സജീവമായിരിക്കുന്നത്.

Read more about: nikki galrani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X