പികെ തമിഴില്‍ സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ്?
ചെന്നൈ: ദൃശ്യം എന്ന മലയാള ചലചിത്രത്തിന്റെ സൂപ്പര്‍ ഹിറ്റ് വിജയത്തോടെ ഇന്ത്യയൊട്ടുക്കും അറിയപ്പടുന്ന സംവിധായകനായി വളര്‍ന്ന ജീത്തു ജോസഫ് പികെ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമല്‍ ഹാസന്‍ നായകനാകുന്ന തമിഴ് പതിപ്പ് ജീത്തു ജോസഫ് സംവിധാനം ചെയ്യുമെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചിത്രത്തിന്റെ തമിഴ് റൈറ്റ്‌സ് സ്വന്തമാക്കിയ ജെമിനി സര്‍ക്യൂട്ടും, നായകനായ കമല്‍ഹാസനും ജീത്തു ജോസഫുമായി സംസാരിച്ചു കഴിഞ്ഞു. കമല്‍ തന്നെ നായകനായ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാശം ഷൂട്ടിങ് പൂര്‍ത്തിയായശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഇതിന് പിന്നാലെ തമിഴ് പികെയുടെ ജോലി ആരംഭിച്ചേക്കും.

കമല്‍ ഹാസനെ നായകനാക്കി ഒരു സിനിമ കൂടി സംവിധാനം ചെയ്യുന്നതില്‍ സന്തോഷം മാത്രമേയുള്ളൂവെന്ന് ജീത്തു ജോസഫ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ പികെയില്‍ ആമിര്‍ ഖാന്‍ ആയിരുന്നു നായകനായെത്തിയത്.
ചിത്രത്തിനെതിരെ ഹിന്ദു സംഘടനകള്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നെങ്കിലും ഇന്നേവരെ കിട്ടത്തത്രയും കലക്ഷന്‍ ചിത്രം സ്വന്തമാക്കുകയും ചെയ്തു. കപട വിശ്വാസങ്ങള്‍ക്കെതിരെയും ആള്‍ദൈവങ്ങള്‍ക്കെതിരെയും കടുത്ത വിമര്‍ശനമാണ് സിനിമ നടത്തിയത്. ഇതാണ് ഹിന്ദു സംഘടനകളെ പ്രകോപനത്തിന് ഇടയാക്കിയത്.


Click it and Unblock the Notifications