»   » ഹലോ നമസ്‌തേ തമിഴിലേക്ക്, കഥാപാത്രങ്ങളെയും തീരുമാനിച്ചു

ഹലോ നമസ്‌തേ തമിഴിലേക്ക്, കഥാപാത്രങ്ങളെയും തീരുമാനിച്ചു

Posted By:
Subscribe to Filmibeat Malayalam


ഭാവന, മിയ, വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹലോ നമസ്‌തേയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഇപ്പോള്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. മിയ,സന്താനം,ജയ് എന്നിവരാണ് തമിഴില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്നാല്‍ ഭാവന തമിഴില്‍ അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നവാഗതനായ ജയന്‍ കെ നായര്‍ സംവിധാനം ചെയ്ത ഹലോ നമസ്‌തേ ഒരു നല്ല കുടുംബ ചിത്രം കൂടിയായിരുന്നു.

hellonamasthe

കെഎപിഎസി ലളിത, അജു വര്‍ഗ്ഗീസ്, മുകേഷ്, പി ബാലചന്ദ്രന്‍, മുത്തുമണി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫ്രെഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ ഫ്രീമു വര്‍ഗ്ഗീസാണ് ചിത്രം നിര്‍മ്മിച്ചത്.

English summary
Malayalam film Hello Namathe Tamil remake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam