കൈയ്യടിപ്പിച്ച് മമ്മൂട്ടിയും റാമും! മാമാങ്കത്തിന്റെ തമിഴ് ട്രെയിലറിന് മികച്ച സ്വീകരണം! വീഡിയോ വൈറല്‍
സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുകയാണ് മാമാങ്കം റിലീസിനായി. തുടക്കം മുതല്‍ത്തന്നെ ആരാധകര്‍ ഏറ്റെടുത്ത ചിത്രമാണിത്. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി ചരിത്ര സിനിമ ചെയ്യുന്നുവെന്നറിഞ്ഞപ്പോഴുള്ള ആരാധകരുടെ ആവേശം ഇപ്പോഴും അതേ പോലെ നിലനില്‍ക്കുകയാണ്. സിനിമയുടെ ട്രെയിലറും മൂക്കുത്തി ഗാനവുമൊക്കെ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നവംബര്‍ 21 ആവാനായി കാത്തിരിക്കുകയാണ് എല്ലാവരും. മലയാളത്തില്‍ മാത്രമല്ല തമിഴിലും ചിത്രമെത്തുന്നുണ്ട്. തമിഴ് പതിപ്പിന്റെ ട്രെയിലര്‍ വെള്ളിയാഴ്ചയാണ് എത്തിയത്.
സംവിധായകനായ റാമായിരുന്നു തമിഴ് പതിപ്പിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. സ്വന്തം ശബ്ദത്തിലാണ് മെഗാസ്റ്റാര്‍ ഡബ്ബ് ചെയ്തത്. റാമിന്റെ പ്രയത്‌നം പാഴായില്ലെന്ന കമന്റുകളുമായെത്തിയിരിക്കുകയാണ് ആരാധകര്‍. സ്വന്തം ശബ്ദം ഉപയോഗിക്കുന്നതിനോടായിരുന്നു മമ്മൂട്ടിക്കും താല്‍പര്യം. ഉച്ഛാരണവും മറ്റ് കാര്യങ്ങളുമൊക്കെ ശ്രദ്ധിച്ചത് റാമായിരുന്നു. മെഗാസ്റ്റാറിന്‍രെ ശബ്ദത്തില്‍ തന്നെ മാസ്സ് ഡയലോഗുകള്‍ കേള്‍ക്കാനാവുന്നതിന്റെ ത്രില്ലിലാണ് സിനിമാലോകവും പ്രേക്ഷകരും. എല്ലാവര്‍ക്കും തന്റെ ശബ്ദം പരിചിതമാണെന്നും അതിനാല്‍ത്തന്നെ മറ്റൊരാള്‍ ഡബ്ബ് ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്നും നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു.

എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം നിര്‍മ്മിക്കുന്നത് വേണു കുന്നമ്പിള്ളിയാണ്. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, മണിക്കുട്ടന്‍, അനു സിത്താര, പ്രാചി തെഹ്ലാന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ചരിത്ര കഥാപാത്രങ്ങളും ഇതിഹാസ പുരുഷനുമൊക്കെയായി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. മാമാങ്കത്തിലും അത് തന്നെയായിരിക്കും സംഭവിക്കുന്നതെന്നും ചരിത്ര വിജയം നേടുന്ന ചരിത്ര ചിത്രമായി ഇത് മാറുമെന്നുമാണ് ആരാധകരുടെ അവകാശവാദം.


Click it and Unblock the Notifications











