മമ്മൂട്ടിയ്‌ക്കൊപ്പം വിജയ് സേതുപതിയും നയന്‍താരയും! തമിഴ് ബോക്‌സോഫീസിനെ വിറപ്പിക്കുന്ന സിനിമ ലോഡിംഗ്?
പേരന്‍പിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും തമിഴിലേക്ക് എത്തിയ വര്‍ഷമാണിത്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മമ്മൂട്ടി അഭിനയിച്ചൊരു തമിഴ് ചിത്രം വരുന്നത്. തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ മമ്മൂട്ടി വീണ്ടും തമിഴില്‍ അഭിനയിക്കാന്‍ പോവുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.
തമിഴില്‍ നിര്‍മ്മിക്കുന്ന വമ്പന്‍ ചിത്രത്തില്‍ മമ്മൂട്ടിയും അഭിനയിക്കുന്നതായിട്ടാണ് സൂചന. ഈ ചിത്രത്തില്‍ വിജയ് സേതുപതിയും നയന്‍താരയുമാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് ബോക്‌സോഫീസിനെ ഇളക്കി മറിക്കുന്നൊരു ചിത്രമായിരിക്കുമിതെന്നും സൂചനയുണ്ട്. ഔദ്യോഗികമായ സ്ഥിരികരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും വിശ്വസിനീയമായ കേന്ദ്രങ്ങള്‍ വാര്‍ത്ത സത്യമാണെന്നാണ് പറയുന്നത്.

നവാഗതനായ വിപിന്‍ ആണ് സംവിധാനം. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. തമിഴില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലും മൊഴി മാറ്റി എത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. വീണ്ടും മമ്മൂട്ടി തമിഴിലെത്തി അവിടുത്തെ ആരാധകരെയും ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് അറിയാന്‍ കഴിയുന്നത്.
ജയറാമിനൊപ്പം അഭിനയിച്ച് മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയിരുന്നു. അടുത്തിടെയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. നിലവില്‍ തെലുങ്കില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് വിജയ് സേതുപതിയിപ്പോള്‍.


Click it and Unblock the Notifications