മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി, നായിക ഐശ്വര്യ റായി
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഓകെ കണ്‍മണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ കുറിച്ച് പല തലരത്തിലുള്ള ഗോസിപ്പുകളും കേട്ടിരുന്നു. ഒടുവില്‍ വാര്‍ത്ത വരുമ്പോള്‍, മണിരത്‌നം തന്റെ അടുത്ത ചിത്രം തുടങ്ങുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമാണെന്ന്. ചിത്രത്തിന്റെ ഷൂട്ടിങ് 2016 ജൂലായില്‍ തുടങ്ങുമത്രെ.
ഇക്കാര്യവുമായി മണിരത്‌നം മമ്മൂട്ടിയെ സമീപിച്ചെന്നും, നടന്‍ ഓകെ പറഞ്ഞു എന്നുമാണ് അറിയുന്നത്. നേരത്തെ മണിരത്‌നത്തിന്റെ ദളപതി എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. രജനികാന്തും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച ചിത്രം മണിരത്‌നത്തിന്റെ കരിയറിലെ മികച്ചതിലൊന്നായാണ് കുറിക്കപ്പെടുന്നത്.

ഇതേ കഥയുമായി മണിരത്‌നം ഐശ്വര്യറായി ബച്ചനെയും സമീപിച്ചെന്നാണ് അറിയുന്നത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ചിത്രത്തിലെ നായിക ഐശ്വര്യ റായി ആയിരിക്കും. എ ആര്‍ റഹ്മാന്‍ ഗാനങ്ങളൊരുക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് പിസി ശ്രീറാം ആയിരിക്കും.
താന്‍ മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധകനാണെന്ന് മണിരത്‌നം പലപ്പോഴും പറഞ്ഞിട്ടുണ്ട്. നേരത്തെ ഇരുവര്‍ എന്ന ചിത്രത്തിന് വേണ്ടി മണിരത്‌നം ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നത്രെ. എന്നാല്‍ ആ കഥാപാത്രത്തിന് താന്‍ യോഗ്യനല്ലെന്ന് പറഞ്ഞ് മമ്മൂട്ടി പിന്മാറുകയും, മോഹന്‍ലാലിനെ വച്ച് പടം ചെയ്യുകയുമായിരുന്നു.


Click it and Unblock the Notifications