Just In
- 9 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 13 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
- 2 hrs ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
Don't Miss!
- Finance
ആമസോൺ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന: സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ്
- News
ഇതിഹാസ സംഗീതജ്ഞന് ഉസ്താദ് ഗുലാം മുസ്തഫ ഖാന് അന്തരിച്ചു, അന്ത്യം 90ാം വയസ്സില്‍!!
- Sports
IND vs AUS: ഇന്ത്യ എയും ശാസ്ത്രിയുടെ വാക്കുകളും- വിജയരഹസ്യം തുറന്നു പറഞ്ഞ് ശര്‍ദ്ദുല്‍ താക്കൂര്‍
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തമിഴില്‍ വീണ്ടും മമ്മൂട്ടിയുടെ വിസ്മയം? ഇന്ത്യന്‍ 2 വില്‍ ദുല്‍ഖറും മമ്മൂട്ടിയും? വമ്പന്‍ പ്രഖ്യാപനം
ഉലകനായകന് കമല്‍ ഹാസന് തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ആരാധകരും സിനിമാപ്രേമികളെയും ഞെട്ടിച്ച് കൊണ്ടായിരുന്നു കമല്‍ ഹാസന് അത്തരമൊരു തീരുമാനമെടുത്തത്. രാഷ്ട്രീയ ജീവിതം ആരംഭിച്ചിരിക്കുന്ന കമല്‍ ഹാസന് പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന് വേണ്ടിയാണ് സിനിമയില്‍ നിന്നും വിരമിക്കുന്നത്.
താരപുത്രി മികച്ച നടി, രഞ്ജി പണിക്കര്‍ മികച്ച നടന്! ഇന്‍ഡിവുഡിന്റെ പുരസ്കാരം ലഭിച്ച് ഇവര്‍ക്ക്!!
കര്ണന് വിസ്മയിപ്പിക്കും, ബ്രഹ്മാണ്ഡ ചിത്രത്തിനായി കൂറ്റന്‍ മണി പൂജിച്ചു! ചടങ്ങില്‍ സുരേഷ് ഗോപിയും!
അവസാനമായി ഇന്ത്യന്‍ 2 എന്ന സിനിമയിലായിരിക്കും താന്‍ അഭിനയിക്കുന്നതെന്നും താരം തുറന്ന് പറഞ്ഞിരുന്നു. എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിന് വേണ്ടി ഏറെ നാളായി ആരാധകര്‍ കാത്തിരിക്കുകയാണ്. മലയാളത്തില്‍ നിന്നും ദുല്‍ഖറും സിനിമയിലുണ്ടാവുമെന്ന വാര്‍ത്തകള്‍ ആദ്യം മുതലേ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ മാത്രമായിരിക്കില്ല, വലിയ പ്രഖ്യാപനങ്ങള്‍ സിനിമയില്‍ ഉണ്ടാവുമെന്നുള്ള സൂചനകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും മാറി നിക്കേണ്ടി വരും! നിവിനും ഫഹദുമടക്കം മലയാളത്തെ യൂത്തന്മാര് കൈയടക്കി!!

ഹിറ്റ് സിനിമയായ ഇന്ത്യന്‍
1996 ല്‍ എസ് ശങ്കര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ഇന്ത്യന്‍. കമല്‍ ഹാസന് ഇരട്ടവേഷത്തിലെത്തിയ സിനിമയില്‍ മനീഷ കൊയ്രാളയായിരുന്നു നായിക. എംഎം രത്നമായിരുന്നു സിനിമ നിര്‍മ്മിച്ചത്. എആര്‍ റഹ്മാനായിരുന്നു സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ഒരു മുന്‍ സ്വാതന്ത്ര്യ സമരസേനാനി അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. അഴിമതിക്കാരെ ശിക്ഷിച്ച് നീതി നടപ്പാക്കുന്ന അദ്ദേഹത്തിന് തന്റെ മകനെയും ശിക്ഷിക്കേണ്ടി വരുന്നു.

ഇന്ത്യന്‍ 2 വരുന്നു
മര്‍മ്മകല എന്ന പഴയകാല ആയോധന വിദ്യ അഭ്യസിച്ചിട്ടുള്ള കഥാനായകന് അതേ വിദ്യ ഉപയോഗിച്ച് ശത്രുക്കളെ നേരിടുന്നതാണ് സിനിമയിലെ പ്രധാന ആകര്‍ഷണം. അക്കാലത്ത് തമിഴ്നാട്ടിലടക്കം ബ്ലോക്ബസ്റ്റര്‍ മൂവിയായ ഇന്ത്യന്‍ രണ്ടാം ഭാഗം കൂടി വരികയാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എസ് ശങ്കര്‍ തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കാന്‍ പോവുകയാണ്.

വമ്പന്‍ താരങ്ങളോ?
കമല്‍ ഹാസന് നായകനാവുമ്പോള്‍ കാജല്‍ അഗര്‍വാളാണ് നായിക. ദുല്‍ഖര്‍ സല്‍മാനും ചിമ്പുവും സിനിമയില്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന്റെ കാര്യം ഏറെ കുറെ ഉറപ്പിക്കാമെന്നാണ് കോളിവുഡിലെ സംസാരം. എന്നാല്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഇന്ത്യന്‍ 2 വില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ഔദ്യോഗികമായ അനൗണ്‍സ്മെന്റുകള്‍ ഒന്നും ഇനിയും വന്നിട്ടില്ലെങ്കിലും ദുല്‍ഖറോ മമ്മൂട്ടിയോ സിനിമയിലുണ്ടാവുമെന്നാണ് സൂചന.

2.0 പോലെയോ?
തമിഴില്‍ നിന്നും നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രമായിരുന്നു 2.0. രജനികാന്ത് നായകനായി അഭിനയിച്ച സിനിമ നവംബര്‍ 29 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ബോക്സോഫീസില്‍ കോടികള്‍ വാരിക്കൂട്ടി സിനിമ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഇന്ത്യന്‍ 2 വിലും വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകനെന്നാണ് റിപ്പോര്‍ട്ട്. 2.0 യില്‍ അക്ഷയ് കുമാര്‍ വന്നത് പോലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വലിയ താരങ്ങള്‍ ഇന്ത്യന്‍ 2 വില്‍ ഉണ്ടാവുമെന്നുമാണ് സൂചന.

മമ്മൂട്ടി വരുന്നതിങ്ങനെയോ?
ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യാഗസ്ഥനായി മമ്മൂട്ടി എത്തിയേക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നായകവേഷത്തിലോ അല്ലെങ്കില്‍ മുഖ്യമായ ഏതെങ്കിലും ഒരു വേഷത്തിലോ ഉണ്ടാവും. അത് എന്തായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ 2 കഴിഞ്ഞാല്‍ താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന കമല്‍ ഹാസന്റെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ ആരാധകര്‍ നിരാശയിലാണ്. കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.