twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും പേരൻപും മാത്രമല്ല! തമിഴ് സിനിയ്ക്ക് നേരെ കണ്ണടച്ച് ദേശീയ ചലച്ചിത്ര പുരസ്കാരം..

    |

    ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ത്യൻ ജനത ആകാംക്ഷയോടെ ഉറ്റുന്ന നോക്കുന്ന ഒന്നാണ്. എന്നാൽ ഇത്തവണത്തെ പുരസ്കാര പ്രഖ്യാപനം വൻ വിവാദങ്ങളായിരുന്നു സൃഷ്ടിച്ചത്. സിനിമ പുറത്തിറങ്ങുമ്പോൾ തന്നെ പുരസ്കാരത്തെ കുറിച്ചുളള ചർച്ചകൾ സജീവമാകാറുണ്ട്. പല മികച്ച ചിത്രങ്ങളേയും താരങ്ങളേയും അവഗണിക്കുന്ന തരത്തിലായിരുന്നു ഇത്തവണത്തെ പുരസ്കാര നിർണ്ണയമെന്നുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. കൂടാതെ ഇക്കുറി തമിഴിന് വേണ്ടത്ര പരിഗണനലഭിച്ചെന്നുമുളള പരാതിയും വ്യാപകമാണ്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ പുരസ്കാരജേതാവും സംവിധായകനുമായ വസന്തബാലൻ രംഗത്തെത്തിയിരുന്നു

    ചിത്രം പുറത്തിറങ്ങിയതിനു തൊട്ട് പിന്നാലെ തന്നെ, ദേശീയ ചലച്ചിത്ര പുരസ്കരങ്ങളിൽ മികച്ച നടനുളള അവാർഡ് മമ്മൂട്ടിയ്ക്ക് ലഭിക്കുമെന്നുളള ചർച്ചകൾ സജീവമായിരുന്നു. എന്നാൽ പുരസ്കര പ്രഖ്യാപനത്തിൽ താരത്തിനോ ചിത്രം പേരൻപിനോ യാതൊരു വിധ പരാമർശവും ഉണ്ടായിരുന്നില്ല. രൂക്ഷ വിമർശനവുമായി ആരാധകർ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇത് വൻ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്. മമ്മൂട്ടിയെ മാത്രമല്ല, രംചരൺ തേജ,രൺവീർ സിങ്, എന്നിങ്ങനെ പല പ്രമു താരങ്ങളേയും അവഗണച്ചുവെന്നുള്ള ആരോപണം ഉയർന്നു വന്നിരുന്നു.

    ആരാധകരെ പറഞ്ഞ്  മനസ്സിലാക്കണം

    മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിക്കാത്തതിന്റെ പശ്ചാത്തലത്തി രൂക്ഷ വിമർശനവുമായി ഫാൻസ് രംഗത്തെത്തിയിരുന്നു. ജൂറി ചെയർമാനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചിരുന്നത്. ഇതിനെ തുടർന്ന് രാഹുൽ റവൈൽ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് രാഹുൽ റവൈൽ മമ്മൂട്ടിയ്ക്ക് സന്ദേശം അയക്കുകയും ചെയ്തു. . താങ്കളുടെ ചിത്രമായ പേരന്‍പ് പ്രാദേശിക സിനിമകളുടെ പട്ടികയില്‍ നിന്ന് തന്നെ ആദ്യമേ പുറത്തായിരുന്നു. അവസാന പട്ടികയില്‍ അതിനാല്‍ തന്നെ പേരന്‍പ് ഉണ്ടായിരുന്നില്ലെന്നും റവൈൽ‌ താരത്തിന് നൽകിയ സന്ദേശത്തില്‍ പറയുന്നു.

    മമ്മൂട്ടിയുടെ പേര്  പരിഗണിച്ചു

    പേരൻപിലെ മമ്മൂട്ടിയുടെ പ്രകടനം അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കൂടാതെ നിരവധി അന്തർദേശീയ പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. ദേശീയ പുരസ്കാര നിർണ്ണായത്തിൽ മമ്മൂട്ടിയുടെ പേര് ഉയർന്നിരുന്നത്രേ. മികച്ച നടനുള്ള പുരസ്‌കാരത്തിന് മമ്മൂട്ടിയുടെയും ജോജുവിന്റെയും പേരുകൾ പരിഗണിച്ചിരുന്നതായി ജൂറി അംഗങ്ങളിലൊരാൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ജോസഫിലെ ജോജുവിന്റെ പ്രകടനത്തിന് പ്രത്യേക ജൂറി പരമാർശവും ലഭിച്ചിരുന്നു.

    പേരൻപിലെ സാധാന

    പേരൻപിൽ മമ്മൂക്കയ്ക്കൊപ്പം മികച്ച പ്രകടനമായിരുന്നു സാധനയും കാഴ്ച വെച്ചത്. പാപ്പയെ അത്രവേഗംവ മറക്കാൻ പ്രേക്ഷകർക്ക് ആകില്ല. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ മാനസിക ശരീരിക അവസ്ഥയിലൂടെ കടന്നു പോകുന്ന അച്ഛന്റേയും മകളുടേയും കഥ പറഞ്ഞ ചിത്രമായിരുന്നു പേരൻപ്. അമുദനെന്ന അച്ഛനായി മമ്മൂട്ടി എത്തിയപ്പോൾ മകൾ പാപ്പയായി എത്തിയത് സാധനയായിരുന്നു. മികച്ച പ്രകടനമായിരുന്നു സാധന ചിത്രത്തിൽ കാഴ്ച വെച്ചത്. അന്തരാഷ്ട്രതലത്തിൽ തന്നെ നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ദേശീയ പുരസ്കാര നിർണ്ണയിൽ സാധനയേയും പരിഗണിച്ചില്ല

    കുട്ടികളെയെങ്കിലും വഴിതെറ്റിക്കാതിരിക്കൂ! ത്യാഗത്തിനു വിലയിടുന്നവരോട് ജേയ് മാത്യുവിന് പറയനുള്ളത്കുട്ടികളെയെങ്കിലും വഴിതെറ്റിക്കാതിരിക്കൂ! ത്യാഗത്തിനു വിലയിടുന്നവരോട് ജേയ് മാത്യുവിന് പറയനുള്ളത്

    തമിഴിന് അവഗണന

    പോയ വർഷം മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു കോളിവുഡിൽ എത്തിയത്. പേരൻപ്, പരിയേരും പെരുമാൾ, വട ചെന്നൈ , 96 തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇവയെല്ലാം തെന്നിന്ത്യൻ ഭാഷകളിലെല്ലാം മികച്ച സ്വീകാര്യതയായി ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. പേരൻപിലെ മമ്മൂട്ടിയുടെ പ്രകടനവും, വട ചെന്നൈയിലെ ധനുഷിന്റെ അഭിനയവും തെന്നിന്ത്യൻ സിനിമ ലോകത്ത് വൻ ചർച്ചയായിരുന്നു. സമൂഹത്തിലെ ജാതി ചിന്തകളും അതിൻെറ അതിർ വരമ്പുകളും കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു പരിയേരും പെരുമാൾ. എന്നാൽ ഈ ചിത്രങ്ങൾക്കോ താരങ്ങൾക്കോ വേണ്ട വിധത്തിലുള്ള പരിഗണ ദേശീയ പുരസ്കാര നിർണ്ണയത്തിൽ ലഭിച്ചിരുന്നില്ല.

    ഇപ്പോൾ എന്റെ അവസ്ഥ മാറി! അന്ന് ആത്മാവിശ്വാസം നൽകിയത് അച്ഛൻ,തുറന്ന് പറഞ്ഞ് കല്യാണിഇപ്പോൾ എന്റെ അവസ്ഥ മാറി! അന്ന് ആത്മാവിശ്വാസം നൽകിയത് അച്ഛൻ,തുറന്ന് പറഞ്ഞ് കല്യാണി

    Recommended Video

    ചോദിച്ചപ്പോള്‍ ഉത്തരംമുട്ടി ജൂറി ചെയര്‍മാന്‍ | FilmiBeat Malayalam
    മ്മൂട്ടി മാത്രമല്ല

    ഇന്ത്യൻ സിനിമയിലെ സീനിയർ താരങ്ങളിലൊരാളാണ് മമ്മൂട്ടി. മമ്മൂക്കയെ മാത്രമല്ല പല മികച്ച താരങ്ങളേയും അവാർഡ് നിർണ്ണയത്തിൽ നിന്ന് പാടേ ഉപേക്ഷിച്ചിരുന്നു. ഇത് ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ധനുഷ്(വടചെന്നൈ), സാധന( പേരൻപ്), റണ്‍ബീര്‍ കപൂര്‍(സഞ്ജു), രണ്‍വീര്‍ സിംഗ്(പത്മാവത്) തുടങ്ങിയവരെയും അവഗണിച്ചതിലും പ്രതിഷേധം ഉയർന്നിരുന്ന. ഇവർക്ക് പ്രത്യേക ജൂറി പരാമർശം പോലും ലഭിക്കാഞ്ഞത് ആരാധകർ ചോദ്യം ചെയ്തിരുന്നു.

    English summary
    mammootty and tamil movie industry avoid National Award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X