twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെപ്പോലെയല്ല മമ്മൂട്ടി.. വിക്രമിനും സൂര്യയ്ക്കുമൊപ്പം ഏറ്റുമുട്ടാന്‍ ചങ്കൂറ്റമുണ്ട്!

    By Nimisha
    |

    ഏത് ആഘോഷമായാലും സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. ഇക്കാര്യം കൃത്യമായി അറിയാവുന്ന സിനിമാപ്രവര്‍ത്തകരാവട്ടെ ഉത്സവ സീസണുകളില്‍ കൃത്യമായി പുതിയ ചിത്രങ്ങളുമായി എത്തുകയും ചെയ്യും. ഓണമായാലും ക്രിസ്മസായാലും പ്രൊങ്കലായാലും സിനിമ റിലീസ് നിര്‍ബന്ധമാണ്. ഇതിന് മുന്നോടിയായി ചിത്രങ്ങളൊരുക്കുന്നതിന്റെ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍.

    അഭിഷേക് ബച്ചന്റെ നായികയാവാന്‍ ഐശ്വര്യയില്ല.. ജീവിതത്തിലെ നായകനെ സിനിമയില്‍ വേണ്ടേ?അഭിഷേക് ബച്ചന്റെ നായികയാവാന്‍ ഐശ്വര്യയില്ല.. ജീവിതത്തിലെ നായകനെ സിനിമയില്‍ വേണ്ടേ?

    മോഹന്‍ലാലിന്‍റെ രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്‍മാറിയതായി അഭ്യൂഹം.. ഞെട്ടലോടെ ആരാധകര്‍!മോഹന്‍ലാലിന്‍റെ രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്‍മാറിയതായി അഭ്യൂഹം.. ഞെട്ടലോടെ ആരാധകര്‍!

    നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രമായ പേരന്‍പ് പൊങ്കലിന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിക്രം, സൂര്യ, വിശാല്‍ എന്നിവരോടൊപ്പമാണ് താരം മത്സരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് താനെ സേര്‍ന്ത കൂട്ടവും സ്‌കെച്ചും. ഈ ചിത്രങ്ങള്‍ക്കൊപ്പമാണ് മമ്മൂട്ടിയുടെ പേരന്‍പും എത്തുന്നത്.

    വിക്രമിനും സൂര്യയ്ക്കുമൊപ്പം മമ്മൂട്ടിയും മത്സരിക്കുന്നു

    വിക്രമിനും സൂര്യയ്ക്കുമൊപ്പം മമ്മൂട്ടിയും മത്സരിക്കുന്നു

    പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട തമിഴ് താരങ്ങളാണ് സൂര്യയും വിക്രമും. മലയാള സിനിമയില്‍ നിന്നും തമിഴകത്തെത്തി താരമായി മാറിയതാണ് വിക്രം. യുവതലമുറയ്ക്ക് ഏറെ ഇഷ്ടമുള്ള തെന്നിന്ത്യന്‍ താരങ്ങളിലൊരാളാണ് സൂര്യ. ഇവര്‍ക്കൊപ്പം മമ്മൂട്ടിയും മത്സരിക്കുകയാണ്.

    നീണ്ട ഇടവേളയ്ക്ക് ശേഷം

    നീണ്ട ഇടവേളയ്ക്ക് ശേഷം

    നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നായകനായി ഒരു തമിഴ് സിനിമയെത്തുന്നത്. ദേസീയ അവാര്‍ഡ് ജേതാവായ റാമാണ് ചിത്രം ഒരുക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ റിലീസ് അനിയന്ത്രിതമായി നീണ്ടുപോവുകയായിരുന്നു

    പൊങ്കല്‍ ചിത്രങ്ങള്‍ക്കൊപ്പം

    പൊങ്കല്‍ ചിത്രങ്ങള്‍ക്കൊപ്പം

    തമിഴകത്തിന്റെ സ്വന്തം ഉത്സവമായ പൊങ്കലിനാണ് പേരന്‍പ് റിലീസ് ചെയ്യുന്നത്. ഇതേ സമയം തന്നെയാണ് വിമക്രമിന്റെ സ്‌കെച്ച്, സൂര്യയുടെ താനെ സേര്‍ന്ത കൂട്ടം, വിശാലിന്റെ ഇരുമ്പ് തിരൈ റിലീസ് ചെയ്യുന്നത്.

    മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ മമ്മൂട്ടി നിര്‍ദേശിച്ചു

    മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ മമ്മൂട്ടി നിര്‍ദേശിച്ചു

    പേരന്‍പിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കുന്നതിനാലാണ് മമ്മൂട്ടി സിനിമ മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ നിര്‍ദേശിച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ അഞ്ജലി അമീറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

    പ്രമേയത്തിന്റെ പ്രസക്തി

    പ്രമേയത്തിന്റെ പ്രസക്തി

    ചിത്രത്തിന്റ പ്രമേയത്തിന്റെ പ്രസക്തിയാണ് മമ്മൂട്ടിയെ ആകര്‍ഷിച്ചത്. ഇതോടെ അദ്ദേഹം ഈ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. ശരത് കുമാര്‍, കനിഹ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

    English summary
    Chiyaan Vikram’s Sketch and Suriya’s Thaana Serntha Koottam are also scheduled for the Pongal season. So Peranbu will have to compete with these biggies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X