»   » കണ്ടാല്‍ സഹോദരങ്ങളെ പോലെ, ലിംഗുസ്വാമി ചിത്രത്തിലൂടെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കും!!

കണ്ടാല്‍ സഹോദരങ്ങളെ പോലെ, ലിംഗുസ്വാമി ചിത്രത്തിലൂടെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കും!!

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതിനോടകം ഇരുവരും ഒന്നിക്കുന്നതായി ഒട്ടേറെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നുവെന്ന് ഒടുവിലായി കേട്ടത്. എന്നാലിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നു.

ആദ്യ ചിത്രത്തിലെ നായകന്‍, തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മമ്മൂട്ടിയെ വീണ്ടും വിളിക്കുന്നു

പേരന്‍പിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. റണ്‍, പയ്യ, ചണ്ടക്കോഴി എന്നീ സൂപ്പര്‍ ഹിറ്റുകളൊരുക്കിയ ലിംഗുസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുക. ഇരുവരും ഒന്നിപ്പിക്കാനുള്ള കാരണവും പുറത്തായിട്ടുണ്ട്.

കണ്ടാല്‍ സഹോദരങ്ങളെ പോലെ, ലിംഗുസ്വാമി ചിത്രത്തിലൂടെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കും!!

രണ്ട് പേരെയും കണ്ടാല്‍ സഹോദരങ്ങളെ പോലുണ്ട്. അതുകൊണ്ട് ഇരുവരെയയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയൊരു ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് ലിംഗുസ്വാമി.

കണ്ടാല്‍ സഹോദരങ്ങളെ പോലെ, ലിംഗുസ്വാമി ചിത്രത്തിലൂടെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കും!!

ദുല്‍ഖറിനെ തമിഴകത്തിന് പരിചയപ്പെടുത്താന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാലും അത് നടന്നില്ലെന്നും സംവിധായകന്‍ ലിംഗുസ്വാമി പറയുന്നുണ്ട്.

കണ്ടാല്‍ സഹോദരങ്ങളെ പോലെ, ലിംഗുസ്വാമി ചിത്രത്തിലൂടെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കും!!

ലിംഗുസ്വാമിയുടെ ആദ്യ ചിത്രമായ ആനന്ദത്തിലെ നായകന്‍ മമ്മൂട്ടിയായിരുന്നു. സ്‌നേഹ, മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കണ്ടാല്‍ സഹോദരങ്ങളെ പോലെ, ലിംഗുസ്വാമി ചിത്രത്തിലൂടെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കും!!

ഇപ്പോള്‍ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

കണ്ടാല്‍ സഹോദരങ്ങളെ പോലെ, ലിംഗുസ്വാമി ചിത്രത്തിലൂടെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കും!!

റാം സംവിധാനം ചെയ്യുന്ന പേരന്‍പിന്റെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.

English summary
Mammootty, Dulquer Salman in Linguswamy's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam