മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ ഞാന്‍ ബലാത്സംഗം ചെയ്‌തേനേ!! വിവാദ പരാമര്‍ശവുമായി സംവിധായകൻ
കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നിരുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് പേരൻപ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരമായ അഞ്ജലി അമീറാണ് നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസം തിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. മമ്മൂട്ടി, അഞ്ജലി അമീർ , സത്യരാജ്, സംവിധായകൻ മിഷ്കനും ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു.

ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാൽ ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെ കുറിച്ച് സംവിധായകൻ മിഷ്കൻ നടത്തിയ പരാമർശം വിവാദമാകുകയാണ്. സംവിധായകന്റെ ബാലാത്സംഗ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്,
വ്യക്തിത്വം പണയം വെച്ച് ജയിക്കേണ്ട!! പലതും കാണിച്ചിട്ടില്ല, ബിഗ് ബോസിലെ കളികളെ കുറിച്ച് ഹിമ
ഓഡിയോ ലോഞ്ചിന് മിഷ്കറിന്റെ പ്രസംഗം ഇങ്ങനെ. മമ്മൂക്ക താങ്കൾ എവിടെയായിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസപ്പ് ഷോർട്ട് ചിത്രത്തിലുണ്ട്. സത്യം, മറ്റാരെങ്കിലുമാണ് ഈ സിനിമയിൽ അഭിനയിച്ചിരുന്നതെങ്കിൽ നാം പേടിച്ചു പോയേനെ. ഈ ചിത്രത്തിലേയ്ക്ക് മമ്മൂട്ടിയെ തിരഞ്ഞെടുത്തതിൽ താൻ റാമിനെ അഭിനന്ദിക്കുന്നു. മമ്മൂക്ക ഒരു യുവതി ആയിരുന്നെങ്കിൽ ഞാൻ തീർച്ചയായും പ്രണയിച്ചേനേ. അല്ലെങ്കിൽ ബലാത്സംഗം ചെയ്തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം കൂടിയാണെന്ന് മിഷ്കിൻ പറഞ്ഞു.


Click it and Unblock the Notifications