പ്രസവശേഷം തടിവെച്ച സ്‌നേഹ! മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട്, ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വീഡിയോ

തമിഴിലെ ഏറ്റവും ശ്രദ്ധേയരായ താരദമ്പതിമാരാണ് പ്രസന്നയും സ്‌നേഹയും. മലയാളത്തില്‍ സഹനടിയായി അഭിനയിച്ചാണ് സ്‌നേഹ വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തമിഴില്‍ നായികയായി. തെലുങ്കിലും നിറയെ സിനിമകളില്‍ അഭിനയിച്ചിരുന്നു. തമിഴ് സിനിമാ നടനായ പ്രസന്നയുമായിട്ടുള്ള സ്‌നേഹയുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ആരാധകര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

സന്തോഷമായി കഴിയുന്ന താരദമ്പതിമാരുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കൂടി എത്തിയിരുന്നു. ഇപ്പോഴിതാ താരകുടുംബം ഒന്നിച്ചുള്ള ചില സ്വകാര്യ നിമിഷങ്ങളിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് സ്‌നേഹ. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് അതിവേഗം വൈറലായി മാറിയിരിക്കുന്നത്.

 സ്‌നേഹയുടെ കുടുംബം

കഴിഞ്ഞ വര്‍ഷമാണ് താന്‍ രണ്ടാമതും അമ്മയാവാന്‍ പോവുന്ന കാര്യം സ്‌നേഹ വെളിപ്പെടുത്തുന്നത്. ഗര്‍ഭിണിയാണെന്നുള്ള കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ പരമ്പരാഗതമായി നടത്തി വന്നിരുന്നത് പോലെ സ്‌നേഹയുടെ വളക്കാപ്പ് ചടങ്ങ് വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. ഇത് ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തു. കുഞ്ഞതിഥി വീട്ടിലേക്ക് വരുന്നതിനുള്ള എല്ലാ സന്തോഷവും താരദമ്പിതകള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഒടുവില്‍ ഈ വര്‍ഷം ജനുവരി 24 നാണ് സ്‌നേഹ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്.

സ്‌നേഹയുടെ കുടുംബം

മാതൃദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായി സ്‌നേഹ എത്തിയിരുന്നു. അന്ന് മകളുടെ മുഖം വ്യക്തമായില്ലെങ്കിലും ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന വീഡിയോയില്‍ അത് വ്യക്തമാക്കുകയാണ്. ലോക്ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ സജ്ജമാക്കിയിരിക്കുന്ന ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുകയാണ് സ്‌നേഹ. ഭര്‍ത്താവ് പ്രസന്നയാണ് വീഡിയോ എടുത്തിരിക്കുന്നതെന്നാണ് സൂചന. സ്‌നേഹ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ മകന്‍ അതിലേ ഓടി കളിച്ച് നടക്കുകയാണ്. മകളെ നിലത്ത് കിടത്തിയിരിക്കുന്നു. ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കുന്ന പാട്ടിനൊപ്പം കുഞ്ഞ് കാലിട്ടടിച്ച് ഡാന്‍സ് കളിക്കുന്നതും വീഡിയോയില്‍ കാണാം.

Recommended Video

Mammootty's favourite food | FilmiBeat Malayalam
 സ്‌നേഹയുടെ കുടുംബം

എന്നും ആരോഗ്യത്തോടെ ഇരിക്കുന്നതിനായി എന്റെ വര്‍ക്കൗട്ട് യാത്ര വീണ്ടും തുടങ്ങി. തീര്‍ച്ചയായും നമ്മളെല്ലാവരും വളരെ മോശം സമയത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഭാവിയിലേക്കായി ഓരോന്ന് കരുതി വെക്കാം എന്നായിരുന്നു വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പായി സ്‌നേഹ കൊടുത്തിരിക്കുന്നത്. സ്‌നേഹയ്ക്കും കുടുംബത്തിനും ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഒരു ഹായ് തരുമോ എന്ന് ചോദിക്കുന്നവര്‍ക്കെല്ലാം സ്‌നേഹ മറുപടി കൊടുക്കുന്നുണ്ട്.

 സ്‌നേഹയുടെ കുടുംബം

2008 ലാണ് സ്നേഹയും പ്രസന്നയും ആദ്യം പരിചയപ്പെടുന്നത്. 2009 ല്‍ പുറത്തിറങ്ങിയ 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് സ്‌നേഹയും പ്രസന്നയും ആദ്യം ഒരുമിച്ച് അഭിനയിക്കുന്നത്. ആ പരിചയം പിന്നീട് പ്രണയത്തിലായി. 2012 ലാണ് താരങ്ങള്‍ വിവാഹിതരായത്. 2015 ലാണ് മകന്‍ വിഹാന്‍ പിറക്കന്നത്. മകള്‍ക്ക് ആദ്യനന്ത എന്നാണ് പേരിട്ടിരിക്കുന്നത്.

സ്‌നേഹയുടെ കുടുംബം

ഒന്നിച്ച് അഭിനയിച്ചപ്പോഴാണ് സ്‌നേഹയെ അടുത്തറിയുന്നതെന്ന് പ്രസന്ന നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ജീവിതത്തില്‍ അഭിനയിക്കാത്ത നടിയാണ് സ്നേഹ. അവര്‍ക്ക് സാധാരണക്കാരി ആകാനാണ് കൂടുതല്‍ താല്‍പര്യം എന്ന് തിരിച്ചറിഞ്ഞതോടെ ഞങ്ങള്‍ സൗഹൃദമായി. ഇടയ്ക്ക് ചില ഗോസിപ്പുകള്‍ വന്നെങ്കിലും അതെല്ലാം ഞാന്‍ നിഷേധിച്ചിരുന്നു. ഒരു സിനിമാ നടിയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ആളാണ് ഞാനെന്നും പിന്നീട് അത് തന്നെ നടക്കുകയായിരുന്നെന്നും പ്രസന്ന അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X