സ്നേഹയുടെ മാറോട് ചേർന്ന് ഉറങ്ങി ആദ്യന്ത, പ്രേക്ഷകരുടെ അനുഗ്രഹം വേണമെന്ന് നടി...
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്നേഹ. മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും ഒരുപോലെ സജീവമായിരുന്നു നടി. 2001 ൽ പുറത്തിറങ്ങിയ ഇങ്ങനൊയൊരു നീലാപക്ഷി എന്ന ചിത്രത്തിലൂടെയാണ് സ്നേഹ സിനിമയിൽ എത്തിയത്. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിൽ നടി സജീവമാകുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് അൽപം വിട്ടു നിൽക്കുകയാണ് താരം.

അഭിനയത്തിൽ നിന്ന് നടി വിട്ടു നിൽക്കുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സ്നേഹ. തന്റേയും ഭർത്താവ് പ്രസന്നയുടേയും കുഞ്ഞുങ്ങളുടേയും വിശേഷങ്ങൾ താരം സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് സ്നേഹ പങ്കുവെച്ച മനോഹരമായ ചിത്രമാണ്. മകൾക്കൊപ്പമുള്ള ചിത്രമാണ് നടി ഇൻസ്റ്റഗ്രാമിൽ ചേർത്തിരിക്കുന്നത്. ഈ സ്പെഷ്യൽ ദിനത്തിൽ നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ് എന്ന് കുറിച്ച് കൊണ്ടാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. സ്നേഹയുടെ മാറോട് ചേർന്ന് ഉറങ്ങുന്ന ആദ്യന്തയെ ആണ് ചിത്രത്തിൽ കാണുന്നത്. ഈ അടുത്തിടെയാണ് സ്നേഹയ്ക്കും പ്രസന്നയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യന്ത എന്നാണ് മകളുടെ പേര്. വിഹാൻ എന്നൊരു മകൻ കൂടിയുണ്ട് ഇവർക്ക്.
അടുത്തിടെയായിരുന്നു സ്നേഹയുടെ ജന്മദിനം. പ്രസന്നയും മകനും ചേർന്ന് നടിയുടെ പിറന്നാൾ ആഘോഷമാക്കിയിരുന്നു. ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി തന്നെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. ഗംഭീര പിറന്നാൾ സർപ്രൈസ് നൽകിയ ഭർത്താവ് പ്രസന്നയ്ക്കും മകനും നടി നന്ദി പറഞ്ഞ് നടി രംഗത്തെത്തിയിരുന്നു. മനോഹരമായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് നടി നന്ദി പറഞ്ഞത്. നീ എന്നെ എപ്പോഴും വളരെ സ്പെഷ്യൽ ആക്കുന്നു. ഇതെന്റെ ഏറ്റവും മികച്ച ജന്മദിനങ്ങളിൽ ഒന്നാണ്. എന്തൊരു സർപ്രൈസ്! അലങ്കാരങ്ങൾ, കേക്ക്, ഈ സ്ഥലം. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ. എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. എന്റെ പ്രിയപ്പെട്ട ആരാധകരുടെ സ്നേഹത്തിനും ആശംസകൾക്കും പിന്തുണക്കും നന്ദിയെന്ന് സ്നേഹ ഇൻസ്റ്റഗ്രമിൽ കുറിച്ചു.
കോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത താരം വീണ്ടും സിനിമയിൽ മടങ്ങി എത്തിയിരുന്നു. സ്നേഹ യ്ക്ക് മാത്രമല്ല പ്രസന്നയ്ക്കും മോളിവുഡിൽ ആരാധകരുണ്ട്. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേയിലൂടെയാണ് പ്രസന്ന മലയാളത്തിൽ എത്തിയത്. വില്ലൻ വേഷത്തിലായിരുന്നു താരം ചിത്രത്തിലെത്തിയത്. ഇങ്ങനെയൊരു നിലാപക്ഷി, തുറപ്പുഗുലാൻ, പ്രമാണി,ശിഖാർ, വന്ദേമാതരം, ഓരേമുഖം, ദ് ഗ്രേറ്റ് ഫാദർ എന്നിവയാണ് നടിയുടെ മലയാള ചിത്രങ്ങൾ


Click it and Unblock the Notifications