കണ്ണ് നിറയിപ്പിച്ച് അമുദുവും പാപ്പയും!! പേരന്‍പ് ട്രെയിലര്‍ പുറത്ത്, ചിത്രത്തിന് ദിവസങ്ങൾ മാത്രം..

തങ്കമീൻകൾ, തരമണി എന്നീ ചിത്രത്തിലൂടെ ശ്രദ്ധയനായ റാമാണ് പേരൻപ് സംവിധാനം ചെയ്യുന്നത്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരൻപ്. കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മമ്മൂക്ക തന്റെ ഔദ്യോഗിക പേജിലൂടെയാണ് ട്രെയിലർ പുറത്തു വിട്ടത്. ഐഎഫ്എഫ്ഐ പോലുള്ള ചലച്ചിത്ര മേളകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു പേരൻപ്.

peranbhu

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശരീരിക മാനസിക അവസ്ഥയിലൂടെ കടന്നു പോകുന്ന പെൺകുട്ടിയുടേയും അവളുടെ അച്ഛന്റേയും കഥയാണ് പേരൻപ്. ചിത്രത്തിൽ അമുദൻ എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. മമ്മൂട്ടി മകളായി സാധനയാണ് ചിത്രത്തിലെത്തുന്നത്. ഫെബ്രുവരിയിൽ ചിത്രം ലോക വ്യാപകമായി ചിത്രം പ്രദർശനത്തിനെത്തും.

തങ്കമീൻകൾ, തരമണി എന്നീ ചിത്രത്തിലൂടെ ശ്രദ്ധയനായ റാമാണ് പേരൻപ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി, സാധന എന്നിവർക്കൊപ്പം അഞ്ജലി അമീർ, സമുദ്രക്കനി, അഞ്ജലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പിഎൽ തേനപ്പനാണ് പേരൻപ് നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം- തേനി ഈശ്വര്‍, സംഗീതം- യുവന്‍ ശങ്കര്‍രാജ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X