രജനി സാറിനെ പോലെയല്ല വിജയ്, സെറ്റിൽ താരങ്ങൾ ഇങ്ങനെയാണ്, വെളിപ്പെടുത്തി മാളവിക മോഹനൻ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടിയാണ് മാളവിക മോഹനൻ. 2013 ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു. 2013 ലാണ് മാളവിക സിനിമയിൽ എത്തിയതെങ്കിലും വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നത്. ഇവയെല്ലാം സൂപ്പർ സ്റ്റാർ ചിത്രങ്ങളുമാണ്. വളരെ കുറച്ച് നടിമാർക്ക് മാത്രമേ ഈ അവസരം ലഭിച്ചിട്ടുമുളളൂ.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ ചിത്രങ്ങളിൽ ഒരുപോലെ സജീവമായ മാളവികയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം മാസ്റ്ററാണ്. വിജയ് യുടെ നായികയായിട്ടാണ് മാളവിക ചിത്രത്തിലെത്തുന്നത്. ജനുവരി 13 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. രജനികാന്ത് ചിത്രമായ പേട്ടയിലാണ് മാളവിക ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇപ്പേഴിത രജനികാന്തും വിജയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് തുറന്നു പറയുകയാണ് മാളവിക. ടൈംസ് നൗ ന്യൂസ് ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യം വെളിപ്പെടുത്തിയത്.

Recommended Video

ദളപതിയില്‍ തുടങ്ങിയ സൗഹൃദം കാത്തുസൂക്ഷിച്ച് മമ്മൂക്ക | FilmiBeat Malayalam

രജനികാന്ത് സെറ്റിൽ ഇങ്ങനെയാണ്

സെറ്റിലുള്ളവരോട് നല്ലതു പോലെ സംസാരിക്കുന്ന വ്യക്തിയാണ് രജനികാന്ത്. എന്നാൽ വിജയ് അധികം സംസാരിക്കാത്ത വ്യക്തിയാണെന്നും മാളവിക പറഞ്ഞു. എന്നാൽ അദ്ദേഹത്തിനോട് സംസാരിക്കുമ്പോൾ വിജയ് യും അതുപോലെ സംസാരിക്കാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു. സെറ്റുകളിൽ അദ്ദേഹം വളരെ ശാന്തനാണ്. അടുത്ത ഷോട്ടിനെ കുറിച്ചായിരിക്കും അദ്ദേഹം ചിന്തിക്കുന്നത്.

 ഓൺ സ്ക്രീൻ പോല ഓഫ് സ്ക്രീനും

ഓൺ സ്ക്രീനിൽ കാണുന്നത് പോലെ തന്നെ ഓഫ് സ്ക്രീനിലും അദ്ദേഹം ഒരു എന്റർടെയ്‌നറാണ് ആളുകളോട് സംസാരിക്കാനും അവരെ കുറിച്ച് അറിയാനും അദ്ദേഹത്തിന് ഇഷ്ടമാണ്. കൂടാതെ എല്ലാവരോടൊപ്പം ഇരുന്ന് പഴയ സിനിമാ കഥകളും വിശേഷങ്ങളും അദ്ദേഹം പങ്കുവെയ്ക്കാറുണ്ടെന്നും മാളിവിക പറയുന്നു.

വിജയ്ക്കൊപ്പമുള്ള അനുഭവം

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമായ വിജയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയകാര്യമാണെന്നാണ് നടി പറയുന്നത്. തന്നെ സംബന്ധിച്ചിടത്തോളം അതൊരു കൗതുകകരാമായ അനുഭവമായിരുന്നെന്നും നടി വെളിപ്പെടുത്തി. കാരണം ഒരു വ്യക്തി എന്ന നിലയിൽ വിജയ് സാറിനെ കുറിച്ച് തനിക്ക് ഒരു വിവരവും അറിയില്ല. അദ്ദേഹത്തിന്റെ ഓൺ സ്ക്രീൻ വെർഷനായ സിനിമകൾ മാത്രമാണ് നമ്മൾ കാണുന്നത്. സിനിമകളിലൂടെയാണ് അദ്ദേഹത്തെ കാണുന്നത്. ഈ പത്ത് വർഷത്തിനിടക്ക് അദ്ദേഹം ഒരു ചെറിയ അഭിമുഖം പോലും കൊടുത്തിട്ടില്ല. മറ്റുള്ള താരങ്ങളെ കുറിച്ച് അറിയാൻ യൂട്യൂബിൽ തിരഞ്ഞാൽ മതി. എന്നാൽ വിജയ് സാറിന്റേതായി അങ്ങനെയൊന്നുമില്ല. അഭിമുഖങ്ങൾ നൽകുന്നില്ല, ബ്രാൻഡുകൾ അംഗീകരിക്കുന്നില്ല, അദ്ദേഹം വളരെ എക്സ്ക്ലൂസീവ് ആണെന്നും നടി പറയുന്നു.

മാസ്റ്റർ റിലീസ്

ജനുവരി 13ന് പൊങ്കൽ റിലീസായിട്ടാണ് മാസ്റ്റർ തിയേറ്ററുകളിൽ എത്തുന്നത്. തെന്നിന്ത്യൻ പ്രേക്ഷക ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ലോക്ക് ഡൗണിന് ശേഷം പുറത്തു വരുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. കൈദിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് യുടെ വില്ലനായി വിജയ് സേതുപതിയാണ് ചിത്രത്തിലെത്തുന്നത്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരും. ചിത്രം ഹിന്ദിയിലും പ്രദർശനത്തിനെത്തുന്നുണ്ട്. ഹിന്ദിയിൽ ദി വിജയ് മാസ്റ്റർ എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യുക. .

മോഹൻലാലിന്റെ മകളുടെ പുതിയ ചിത്രം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X