twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യത്യസ്ത ലുക്കിൽ സ്നേഹ പ്രസന്ന, നടിയുടെ മേക്കോവർ ചിത്രം വൈറലാകുന്നു...

    |

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്നേഹ. മലയാള ചിത്രങ്ങളിലൂടെ സിനിമയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു,. 2001 ൽ മലയാള ചിത്രമായ ഇങ്ങനൊയൊരു നീലാപക്ഷി എന്ന ചിത്രത്തിലൂടെയാണ് സ്നേഹ സിനിമയിൽ എത്തിയത്. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിൽ നടി സജീവമാകുകയായിരുന്നു. വളരെ പെട്ടെന്നാണ് നടി തെന്നിന്ത്യൻ സിനിമയിൽ ചുവട് ഉറപ്പിച്ചത് . മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും നടി സജീവമായിരുന്നു.

    sneha prasanna

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും സിനിമാ കോളങ്ങളിലും വൈറലാകുന്നത് സ്നേഹയുടെ പുതിയ ചിത്രങ്ങളാണ്. നടി തന്നെയായിരുന്നു ചിത്രം പങ്കുവെച്ചത്. വെസ്റ്റേൺ ഇന്ത്യൻ ലുക്കിലുള്ള രണ്ട് ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. വെസ്റ്റേൺ ഇന്ത്യൻ എന്നീ ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നടിയുടെ ചിത്രങ്ങൾ വൈറലായിട്ടുണ്ട് നടിയുടെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. രണ്ടിലും സ്നേഹ സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്. സ്നേഹയുടെ പുതിയലുക്ക് വൈറലായിട്ടുണ്ട്.

    ഒക്ടോബർ 12 ന് ആയിരുന്നു സ്നേഹയുടെ 39ാം പിറന്നാൾ. ഭർത്താവും നടനുമായ പ്രസന്നയും മകനും ചേർന്ന് ആഘോഷമാക്കുകയായിരുന്നു. പിറന്നാൾ ആഘോഷ ചിത്രങ്ങൾ ശോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി തന്നെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്.. ഗംഭീര പിറന്നാൾ സർപ്രൈസ് നൽകിയ ഭർത്താവ് പ്രസന്നയ്ക്കും സ്നേങ നന്ദി പറഞ്ഞിരുന്നു, നീ എന്നെ എപ്പോഴും വളരെ സ്പെഷ്യൽ ആക്കുന്നു. ഇതെന്റെ ഏറ്റവും മികച്ച ജന്മദിനങ്ങളിൽ ഒന്നാണ്, എന്തൊരു സർപ്രൈസ്! അലങ്കാരങ്ങൾ, കേക്ക്, ഈ സ്ഥലം.... എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ... എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. എന്റെ പ്രിയപ്പെട്ട ആരാധകരുടെ സ്നേഹത്തിനും ആശംസകൾക്കും പിന്തുണക്കും നന്ദി- സ്നേഹ കുറിച്ചു. പകോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും

    ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. ഇവർക്ക രണ്ട് കുട്ടികളാണുള്ളത്. ആദ്യാന്ത , വിഹാൻ എന്നാണ് ണക്കളുടെ പേര്. മുംബൈയിൽ ജനിച്ചുവളര്‍ന്ന സ്നേഹ ഏറെ നാള്‍‌ കുടുംബത്തോടൊപ്പം ഷാര്‍ജയിലായിരുന്നു. . ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ചെന്നൈയിലാണ്. വിവാഹ ശേഷം സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത താരം വീണ്ടും സിനിമയിൽ മടങ്ങി എത്തിയിരുന്നു. സ്നേഹമാത്രമല്ല പ്രസന്നയും മോളിവുഡിന്റെ പ്രിയങ്കരനാണ്. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേയിലൂടെയാണ് പ്രസന്ന മലയാളത്തിൽ എത്തിയത്. വില്ലൻ വേഷത്തിലായിരുന്നു താരം ചിത്രത്തിലെത്തിയത്. ഇങ്ങനെയൊരു നിലാപക്ഷി, തുറപ്പുഗുലാൻ, പ്രമാണി,ശിഖാർ, വന്ദേമാതരം, ഓരേമുഖം, ദ് ഗ്രേറ്റ് ഫാദർ എന്നിവയാണ് നടിയുടെ മലയാള ചിത്രങ്ങൾ

    Read more about: sneha സ്നേഹ
    English summary
    Mammootty's Heroine Sneha Prasanna Looks Unrecognizable In The Latest Makeover, Fans Confused
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X