തമിഴ്‌നാട്ടില്‍ ചാണക്യനായി മമ്മൂട്ടിയുടെ മാസ് എന്‍ട്രി! ആരുമറിയാതെ മമ്മൂട്ടി ചിത്രം തിയറ്ററുകളില്‍

Recommended Video

ചാണക്യനായി മമ്മൂട്ടിയുടെ മാസ് എന്‍ട്രി

പുതിയ വര്‍ഷം പിറന്നതിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മൂന്ന് സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയത്. തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ നിന്നുള്ള സിനിമകളായിരുന്നു റിലീസിനെത്തിയത്. വ്യത്യസ്ത കഥയും കഥാപാത്രങ്ങളുമായിട്ടെത്തിയ മൂന്നും സിനിമകളും തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

നിലവില്‍ മധുരരാജയാണ് തിയറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം. മലയാളത്തില്‍ സജീവമായതോടെ മറ്റ് ഭാഷ ചിത്രങ്ങളില്‍ നിന്നും മാറി നിന്ന മമ്മൂട്ടി ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെലുങ്കിലും തമിഴിലും അഭിനയിക്കുന്നത്. ഇത് മാത്രമല്ല മറ്റൊരു തമിഴ് ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നടി വരലക്ഷ്മി ശരത് കുമാറാണ് മമ്മൂട്ടിയുടെ ചിത്രം തമിഴ്‌നാട്ടില്‍ റിലീസിനെത്തുന്ന കാര്യം വെളിപ്പെടുത്തിയത്.

 അന്യഭാഷ ചിത്രങ്ങള്‍

അന്യഭാഷ ചിത്രങ്ങള്‍

പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക ശേഷമാണ് മമ്മൂട്ടി പേരന്‍പിലൂടെ തമിഴില്‍ അഭിനയിക്കുന്നത്. പ്രേക്ഷകരെ അത്രയധികം സ്വാധീനിക്കാന്‍ പേരന്‍പിന് കഴിഞ്ഞിരുന്നു. പേരന്‍പിലൂടെ മാത്രമല്ല തെലുങ്ക് ചിത്രമായ യാത്രയും മമ്മൂട്ടിയ്ക്ക് വിജയതിളക്കം നല്‍കി. ഈ വര്‍ഷത്തിന്റെ തുടക്കം തന്നെ മമ്മൂട്ടിയ്ക്ക് അന്യഭാഷ ചിത്രങ്ങള്‍ നല്‍കിയത് ഹിറ്റ് സിനിമകളായിരുന്നു. പേരന്‍പ് മാത്രമല്ല ഇപ്പോഴിതാ മറ്റൊരു തമിഴ് ചിത്രം കൂടി മമ്മൂട്ടിയുടേതായി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

 മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമയാണ് മാസ്റ്റര്‍പീസ്. ആക്ഷന്‍ ക്രൈം ത്രില്ലറായി നിര്‍മ്മിച്ച സിനിമ 2017 ലെ ക്രിസ്തുമസ് റിലീസായിട്ടാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. തിയറ്ററുകളില്‍ നിന്നും ഗംഭീര പ്രകടനം കാഴ്ച വെച്ച ചിത്രം ആഗോള ബോക്‌സോഫീസില്‍ 40 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനുകളില്‍ ഒന്ന് മാസ്റ്റര്‍പീസിന്റേതായിരുന്നു. മാസ്റ്റര്‍പീസ് തമിഴിലേക്കും റിലീസിനെത്തിയിരിക്കുകയാണ്.

 ചാണക്യ തിയറ്ററുകളില്‍

ചാണക്യ തിയറ്ററുകളില്‍

മലയാളത്തില്‍ മാസ്റ്റര്‍പീസ് എന്ന പേരാണെങ്കില്‍ തമിഴിലേക്ക് എത്തുമ്പോള്‍ ചാണക്യ എന്ന പേരിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചാണക്യതിയറ്ററുകളിലേക്ക് എത്തുന്ന കാര്യം നടി വരലക്ഷ്മി ശരത്കുമാറാണ് പുറത്ത് വിട്ടത്. ചാണക്യ റിലീസിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം നടത്തിയിരിക്കുകയാമ്. മമ്മൂട്ടി സാര്‍ ഉള്ളതിന്റെ ആകാംഷയിലാണ്. മലയാളത്തിലെ മാസ്റ്റര്‍പീസ് സൂപ്പര്‍ ഹിറ്റായിരുന്നു. അതുപോലെ തന്നെ തമിഴ് തെലുങ്ക് വേര്‍ഷനും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നും വരലക്ഷ്മി പറയുന്നു. അജയ് വാസുദേവ് നല്ലൊരു വര്‍ക്കാണ് ഈ ചിത്രത്തിലൂടെ ചെയ്തിരിക്കുന്നതെന്നും മാസ് ഹീറോയുടെ ക്ലാസ് മൂവിയാണിതെന്നും ട്വിറ്ററിലൂടെ താരപുത്രി വരലക്ഷ്മി പറയുന്നു.

 മാസ് ലുക്കില്‍ മമ്മൂട്ടി

മാസ് ലുക്കില്‍ മമ്മൂട്ടി

മമ്മൂട്ടി അധ്യാപകനായി എത്തുന്നു എന്ന രീതിയില്‍ എത്തിയ സിനിമയായിരുന്നു മാസ്റ്റര്‍പീസ്. എന്നാല്‍ പോലീസുകാരനായിരുന്നെന്ന് വ്യക്തമാവുന്നത് ക്ലൈമാക്‌സിലായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ്, പൂനം ബജ്‌വ, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു മാസ്റ്റര്‍പീസില്‍ അണിനിരന്നത്. തമിഴില്‍ മാത്രമല്ല മാസ്റ്റര്‍പീസിന്റെ തെലുങ്ക് വേര്‍ഷനും പുറത്തിറങ്ങിയിരിക്കുകയാണ്. കേരളത്തിലെ തിയറ്ററുകളില്‍ മധുരരാജ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് മമ്മൂട്ടിയുടെ തന്നെ റീമേക്ക് ചിത്രം റിലീസിനെത്തുന്നത്.

 ദുല്‍ഖറിന്റെ സിനിമയ്‌ക്കൊപ്പം

ദുല്‍ഖറിന്റെ സിനിമയ്‌ക്കൊപ്പം

ഏറെ കാലത്തിന് ശേഷം മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ചൊരു മലയാള ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നവാഗതനായ ബിസി നൗഫല്‍ സംവിധാനം ചെയ്ത ഫാമിലി എന്റര്‍ടെയിനറാണ് ഒരു യമണ്ടന്‍ പ്രേമകഥ. ബോളിവുഡിലും തെലുങ്ക് ചിത്രത്തിലേക്കും അരങ്ങേറ്റം നടത്തിയ ദുല്‍ഖര്‍ മടങ്ങി വരുമ്പോള്‍ അന്യഭാഷ ചിത്രങ്ങളിലേക്ക് സജീവമായി കൊണ്ടിരിക്കുകയാണ് മമ്മൂട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X