പേരന്‍പിന് മുന്‍പ് മമ്മൂക്കയുടെ മാസ് തമിഴ്‌നാട് കാണും! ചാണക്യന്‍ വരുന്നത് ചുമ്മാതല്ല
കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരന്‍പ്. അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ നിന്നും മികച്ച പ്രതികരണം സ്വന്തമാക്കിയ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായെങ്കിലും പലപ്പോഴായി തീരുമാനിച്ചിരുന്ന റിലീസ് വൈകുകയായിരുന്നു. സെപ്റ്റംബറിലെത്തുമെന്ന് പറഞ്ഞെങ്കിലും ഇനി എന്നാണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല.
പേരന്‍പിന് മുന്‍പ് തമിഴില്‍ നിന്നും മറ്റൊരു മമ്മൂട്ടിച്ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 2017 ലെ ക്രിസ്തുമസ് റിലീസിനെത്തിയ മാസ്റ്റര്‍പീസിന്റെ തമിഴ് റീമേക്കാണ് റിലീസിനൊരുങ്ങുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം തമിഴിലെത്തുന്നത് ചാണക്യന്‍ എന്ന പേരിലാണ്. ന്യൂ റോയല്‍ സിനിമാസാണ് ചാണക്യന്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

തമിഴിന് പുറമേ കേരളത്തിലേക്കും ചാണക്യന്റെ റിലീസ് ഉണ്ടാവും. എന്നാല്‍ ഇതിന്റെ റിലീസ് എന്നാണെന്നുള്ളതിനെ കുറിച്ചും കൂടുതല്‍ വിവരങ്ങളില്ല. പേരന്‍പിന് മുന്‍പ് തന്നെ ചാണക്യനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലും തെലുങ്കിലുമായി മാസ്റ്റര്‍പീസ് മൊഴിമാറ്റി എത്തുമന്ന് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വാര്‍ത്ത വന്നത്. ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഉദയകൃഷ്ണ തിരക്കഥ എഴുതി അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ണിമുകുന്ദന്‍, മുകേഷ്, വരലക്ഷ്മി ശരത്കുമാര്‍, ഗോകുല്‍ സുരേഷ്, കലാഭവന്‍ ഷാജോണ്‍, മഖ്ബൂല്‍ സല്‍മാന്‍, സന്തോഷ് പണ്ഡിറ്റ് എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ക്യാംപസ് പശ്ചാതലത്തിലൊരുക്കിയ മാസ്റ്റര്‍പീസില്‍ എഡ്വേര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്.


Click it and Unblock the Notifications











