ഇക്കയും കുഞ്ഞിക്കയും നേര്‍ക്ക് നേര്‍ വരുമോ? എന്തായാലും മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ഉറപ്പാണ്..

By Ambili

Recommended Video

ഇനി പോരാട്ടം ഇക്കയും കുഞ്ഞിക്കയും തമ്മിൽ | filmibeat Malayalam

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തമിഴ് സിനിമ എന്നത് കൊണ്ട് മാത്രമല്ല മമ്മൂട്ടിയുടെ അടുത്തൊരു ദേശീയ അവാര്‍ഡായിരിക്കും ആ സിനിമയിലൂടെ കിട്ടാന്‍ പോവുന്നതെന്ന പ്രതീക്ഷയിലാണ് ഫാന്‍സുകാര്‍. അതിന് കാരണമുണ്ട്.

റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ച് വരവ് നടത്തിയത്. റിലീസിന് മുന്‍പ് തന്നെ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാം (ഐഎഫ്എഫ്ആര്‍) മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കിട്ടിയതായിരുന്നു സിനിമയ്ക്ക് കിട്ടിയ വലിയ അംഗീകാരം. ഇപ്പോള്‍ സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്.

 പേരന്‍പ് വരുന്നു

പേരന്‍പ് വരുന്നു

മമ്മൂട്ടിയുടെ പേരന്‍പ് മേയ് അവസാനമോ അല്ലെങ്കില്‍ ജൂണ്‍ ആദ്യത്തെ ആഴ്ചയോ റിലീസിനെത്താന്‍ പോവുകയാണ്. അടുത്തിടെ നടത്തിയ അഭിമുഖങ്ങൡ സിനിമയുടെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

 പേരന്‍പ്

പേരന്‍പ്

നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത പേരന്‍പിനുണ്ട്. റാം സംവിധാനം ചെയ്യുന്ന സിനിമയിലെ മമ്മൂട്ടിയുടെ അഭിനയം ഇതിനകം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

 റിലീസിന് മുന്‍പേ ഹിറ്റാണ്

റിലീസിന് മുന്‍പേ ഹിറ്റാണ്

പേരന്‍പ് റിലീസിനെത്തുന്നതിന് മുന്‍പ് തന്നെ ഹിറ്റായിരിക്കുകയാണ്. ഐഎഫ്എഫ്ആര്‍ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാം) മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്.

 ദേശീയ പുരസ്‌കാരം

ദേശീയ പുരസ്‌കാരം

അമരം എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും കിട്ടിയിരുന്നില്ല. എന്നാല്‍ ആ കുറവ് നികത്തനാണ് പേരന്‍പ് വരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

 ടാക്‌സി ഡ്രൈവര്‍

ടാക്‌സി ഡ്രൈവര്‍

ചിത്രത്തില്‍ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അമരത്തിലെ പോലെ തന്നെ അച്ഛന്റെയും മകളുടെയും കഥയാണ് പേരന്‍പിലും പറയുന്നത്. അടുത്ത കാലത്തായി മമ്മൂട്ടി അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങൡും നിന്നും വ്യ്ത്യസ്ത കഥാപാത്രമായിരിക്കും പേരന്‍പിലുണ്ടാവുക.

സിനിമയിലെ താരങ്ങള്‍

സിനിമയിലെ താരങ്ങള്‍

മലയാള സിനിമയില്‍ നിന്നും നിരവധി താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ജലി അമീറാണ് സിനിമയിലെ നായിക. ഒപ്പം സാധാന, സമുദ്രക്കനി, സുരാജ് വെഞ്ഞാറാമൂട്, സിദ്ദിഖ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തമിഴ് സിനിമയുടെ അഭിമാനം

തമിഴ് സിനിമയുടെ അഭിമാനം

പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനം തമിഴ് സിനിമയ്ക്ക് അഭിമാനിക്കാനുള്ള വകയുണ്ടെന്നാണ് പലരും പറയുന്നത്. മമ്മൂട്ടിയ്ക്കല്ലാതെ മറ്റാര്‍ക്കും ആ വേഷം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു തമിഴ് നടന്‍ ശരത് കുമാര്‍ പറഞ്ഞിരുന്നത്.

 ദുല്‍ഖറിന്റെ സിനിമ

ദുല്‍ഖറിന്റെ സിനിമ

ദുല്‍ഖർ സല്‍മാൻ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന കർവാൻ എന്ന സിനിമയും ഈ ആഴ്ചയിലാണ് റിലീസിനെത്തുന്നത്. നിലവില്‍ ജൂണ്‍ 1 നാണ് കര്‍വാന്‍ റിലീസ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ബാപ്പയുടെയും മകന്റെയും സിനിമ അടുത്ത അടുത്ത ദിവസങ്ങളിലായിരിക്കും എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X